നിങ്ങൾ സോളോ ട്രാവലറാണോ? എങ്കിൽ ഈ ഡെസ്റ്റിനേഷനുകൾ പൊളിയാണ്

Published : Feb 26, 2025, 06:22 PM IST
നിങ്ങൾ സോളോ ട്രാവലറാണോ? എങ്കിൽ ഈ ഡെസ്റ്റിനേഷനുകൾ പൊളിയാണ്

Synopsis

എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നത് പലർക്കും ഒരു ഹരം തന്നെയാണ്. 

യാത്രകൾ ചെയ്യുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ജോലിത്തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ യാത്ര ചെയ്യാൻ പലരും സമയം കണ്ടെത്താറുണ്ട്. സമ്മർദ്ദം കുറയ്ക്കാനും മറ്റ് എന്തെങ്കിലും മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അതിൽ നിന്ന് മോചനം നേടാനുമൊക്കെ പലരും യാത്രകൾ ചെയ്യാറുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുമുണ്ട്. സോളോ ട്രാവലേഴ്സ് എന്നാണ് അത്തരം സഞ്ചാരികളെ വിളിക്കാറ്. അത്തരത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ താത്പ്പര്യമുള്ളവർക്ക് പോകാൻ അനുയോജ്യമായ 5 ഡെസ്റ്റിനേഷനുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

ഹനോയി

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി പോകാൻ സാധിക്കുന്ന ഒരു കിടിലൻ സ്പോട്ടാണ് വിയറ്റ്നാമിലെ ഹനോയി. സുന്ദരമായ പുരാതന വാസ്തുവിദ്യ കൊണ്ടും സമ്പന്നമായ സാംസ്കാരിക പൈതൃകം കൊണ്ടും ഹനോയി വേറിട്ടു നിൽക്കുന്നു. ചരിത്രപരമായ ക്ഷേത്രങ്ങൾ സന്ദർശിക്കാനും സാധിക്കും. വർണ്ണാഭമായ തെരുവുകളിലൂടെ  നടക്കുന്നത് പോലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് വേറിട്ട അനുഭവം സമ്മാനിക്കും. 

ബാങ്കോക്ക്

തായ്‌ലൻഡിന്റെ തലസ്ഥാന നഗരമായ ബാങ്കോക്ക് സോളോ ട്രാവലേഴ്സിന് അനുയോജ്യമായ ഇടമാണ്. എമറാൾഡ് ബുദ്ധ ക്ഷേത്രവും ഗ്രാൻഡ് പാലസും തായ്ലൻഡിന്റെ രാജകീയമായ ഭൂതകാലത്തെയും അതിശയിപ്പിക്കുന്ന വാസ്തുവിദ്യയെയും ഉയർത്തിക്കാട്ടുന്നവയാണ്. യോഡ്പിമാൻ ഫ്ലവർ മാർക്കറ്റ് 24/7 പ്രവർത്തിക്കും. ഖാവോ സാൻ റോഡിലേയ്ക്ക് പോയാൽ പ്രാദേശിക ഭക്ഷണ വിഭവങ്ങളുടെ രുചിയറിയാം. 

തായ്പേയ്

തായ്വാന്റെ തലസ്ഥാനമായ തായ്പേയ് ആണ് ലിസ്റ്റിൽ മൂന്നാമത്.  ആധുനിക വാസ്തുവിദ്യയും ശാന്തമായ പ്രകൃതി ദൃശ്യങ്ങളും ട്രക്കിംഗുമെല്ലാം തായ്പേയ് വാഗ്ദാനം ചെയ്യുന്നു.

ക്വാലാലംപൂർ

മലേഷ്യയുടെ തലസ്ഥാന നഗരമായ ക്വാലാലംപൂർ സോളാ ട്രാവലേഴ്സിന് അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ട കെട്ടിടങ്ങളായ പെട്രോനാസ് ടവറുകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിൻ്റെ സാംസ്കാരിക വൈവിധ്യം, താരതമ്യേന കുറഞ്ഞ ചിലവ്, ഷോപ്പിംഗ് വൈവിധ്യങ്ങൾ എന്നിവയാണ് ഇവിടുത്തെ ടൂറിസത്തെ വ്യത്യസ്തമാക്കുന്നത്.

സിംഗപ്പൂർ

സിംഗപ്പൂർ എക്കാലവും സഞ്ചാരികളെ ആകർഷിക്കുന്നയിടമാണ്. ഉയർന്ന അംബരചുംബികളായ കെട്ടിടങ്ങൾ, പൂന്തോട്ടങ്ങൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ സിംഗപ്പൂരിലുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമാണ് സിംഗപ്പൂർ.

READ MORE:  ബീച്ചിന് മുഴുവൻ ചുവപ്പ് നിറം, മണൽ ഒരു തരി പോലുമില്ല! അമ്പരപ്പിക്കുന്ന റെഡ് ബീച്ച് കാണാൻ പോകാം

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ