വയനാടൻ കുന്നുകളിലെ സുന്ദരി! അത്ഭുതമാണീ കാന്തൻപാറ വെളളച്ചാട്ടം

Published : Feb 25, 2025, 09:22 PM IST
വയനാടൻ കുന്നുകളിലെ സുന്ദരി! അത്ഭുതമാണീ കാന്തൻപാറ വെളളച്ചാട്ടം

Synopsis

 കാന്തൻപാറയിലേക്കുളള യാത്രയിൽ പ്രകൃതിയരുളുന്ന ശാന്തി അനുഭവിച്ചറിയാനാവും. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം.

വയനാട് ജില്ലയിലെ ഏറെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് കാന്തൻപാറ വെളളച്ചാട്ടം. സുൽത്താൻ ബത്തേരിയിൽ നിന്ന് 23 കിലോമീറ്റ‍‍‍ർ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ കൃയാത്മകമായി അല്പം സമയം ചെലവഴിക്കാൻ അനിയോജ്യമായ സ്ഥലമാണിത്. 

ഇടതൂർന്ന പച്ചപ്പിനുളളിൽ സ്ഫടികസമാനമായ വെളളത്തുളളികൾ വാരിവിതറി താഴേക്ക് കുതിക്കുന്ന ജലപാതം നയനമനോഹരമായ കാഴ്ച്ചയാണ് ഒരുക്കുന്നത്.  കാന്തൻപാറയിലേക്കുളള യാത്രയിൽ പ്രകൃതിയരുളുന്ന ശാന്തി അനുഭവിച്ചറിയാനാവും. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം.

മേപ്പാടിക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. സെന്റിനൽ പാറ വെള്ളച്ചാട്ടത്തെ അപേക്ഷിച്ച് അല്പം ചെറുതാണ് ഇത്. അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടവും പരിസരവും വളരെ മനോഹരമാണ്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരയെ ഇവിടെ സന്ദ‍‍ർശക‍ർക്ക് പ്രവേശനമുള്ളൂ.

പ്രധാന നിരത്തിൽ നിന്നും എളുപ്പത്തീൽ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകൾക്ക് അനുയോജ്യമാണ്. കൽ‌പറ്റയിൽ നിന്നും 22 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 23 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 57 കിലോമീറ്ററുമാണ് കാന്തപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം. 

എങ്ങനെ എത്താം

അടുത്തുളള റെയിൽവേ സ്റ്റേഷൻ: കോഴിക്കോട് 

അടുത്തുളള വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 

READ MORE: വേനലിലും കിടുകിടാ വിറയ്ക്കണോ? പോകാം ഈ 5 വൈബ് സ്ഥലങ്ങളിലേക്ക്

PREV
click me!

Recommended Stories

ഒറ്റ ദിവസം മതി! വയനാട്ടിലെ ഈ 4 'മസ്റ്റ് വിസിറ്റ്' സ്പോട്ടുകൾ കണ്ടുമടങ്ങാം
വന്ദേ ഭാരതിലെ യാത്ര; അമ്പരന്ന് സ്പാനിഷ് യുവതി, വീഡിയോ കാണാം