റെക്കോർഡ് പ്രതിദിന വരുമാനത്തിന് പിന്നാലെ കെഎസ്ആർടിസിക്ക് 180 പുതിയ ബസുകൾ കൂടി

Published : Sep 10, 2025, 03:55 PM IST
KSRTC

Synopsis

100 എണ്ണം സൂപ്പർഫാസ്റ്റ്, 50 എണ്ണം ഓർഡിനറി, 30 എണ്ണം ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കായി ഉപയോഗിക്കും.

തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് പുതുതായി 180 ബസുകൾ കൂടി വരുന്നു. നേരത്തെ ടെൻഡർ നൽകിയ 143 ബസുകൾ കൂടാതെ പുതിയ 180 ബസുകൾ കൂടി വാങ്ങാൻ കെഎസ്ആർടിസി തീരുമാനിച്ചിരിക്കുകയാണ്. ഇതിനുള്ള ടെൻഡർ ഉടൻ നൽകും. പുതുതായി വാങ്ങുന്നവയിൽ 100 എണ്ണം സൂപ്പർഫാസ്റ്റ് സർവീസിനും 50 എണ്ണം ഓർഡിനറി സർവീസിനും 30 എണ്ണം ഫാസ്റ്റ് പാസഞ്ചർ സർവീസിനുമാണ്.

കഴിഞ്ഞ ദിവസം കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം കൈവരിച്ചിരുന്നു. 10.19 കോടി രൂപയാണ് ഒറ്റ ദിവസം കൊണ്ട് കെഎസ്ആർടിസി നേടിയെടുത്തത്. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. മുൻപ് 2024 ഡിസംബർ 23 ന് ശബരിമല സീസണിൽ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടമാണ് പഴങ്കഥയായത്.

മാനേജ്മെന്റ് നടപ്പിലാക്കിയ പരിഷ്‍കരണ നടപടികളും പുതിയ ബസുകൾ സർവീസിൽ കൊണ്ടുവന്നതുമൊക്കെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് കാരണമായതായാണ് വിലയിരുത്തൽ. പുതിയ ബസുകളുടെ വരവും, ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാർഡ്, ചലോ ആപ്പ് തുടങ്ങി കെഎസ്ആർടിസിയിൽ കൊണ്ടുവന്ന നിരവധി മാറ്റങ്ങളും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും ഗുണകരമായി.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല