നാട്ടിൽ തിരിച്ചെത്തിയ ചിത്രനെ നേരിൽ കണ്ട് ടൂറിസം മന്ത്രി; വീഡിയോ

Published : Nov 04, 2025, 02:56 PM IST
Chithran

Synopsis

മൂന്നു വര്‍ഷത്തെ സഞ്ചാരത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ സോളോ ട്രാവൽ വ്ലോ​ഗർ ചിത്രൻ രാമചന്ദ്രനെ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിൽ കണ്ട് അഭിനന്ദിച്ചു. 

മൂന്നു വര്‍ഷത്തെ സഞ്ചാരത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ സോളോ ട്രാവൽ വ്ലോ​ഗർ ചിത്രൻ രാമചന്ദ്രനെ നേരിൽ കണ്ട് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് വെച്ചാണ് ചിത്രനെ മന്ത്രി നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചത്. മൂന്ന് വർഷത്തെ യാത്രയിലെ ചിത്രൻ്റെ അനുഭവങ്ങൾ കേരള ടൂറിസത്തിന് മുതൽക്കൂട്ടാക്കാൻ സഹായിക്കണമെന്ന് ടൂറിസം മന്ത്രി ചിത്രനോട് അഭ്യർത്ഥിച്ചു. കേരള ടൂറിസത്തെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ നിർദ്ദേശങ്ങൾ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിത്രനുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയാളികൾക്ക് ഈ പേര് സുപരിചിതമാണ്. ഒറ്റയ്ക്ക് യാത്ര ചെയ്ത് അതി സാഹസികമായി മൂന്ന് വർഷത്തെ ട്രക്കിംഗ് പൂർത്തിയാക്കി സ്വന്തം നാട്ടിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് ചിത്രൻ. രാജ്യത്ത് തന്നെ ശ്രദ്ധേയമായ solo ട്രാവൽ വ്‌ളോഗറായി ഇന്ന് ചിത്രൻ മാറി കഴിഞ്ഞു.

കോഴിക്കോട് വെച്ച് ചിത്രനെ അഭിനന്ദിച്ചു. മൂന്ന് വർഷത്തെ യാത്രയിലെ ചിത്രൻ്റെ അനുഭവങ്ങൾ കേരള ടൂറിസത്തിന് മുതൽക്കൂട്ടാക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു.

ചിത്രന് എല്ലാ പിന്തുണയും ആശംസകളും

'സുഹൃത്തുക്കളെ...!, എന്ന ഒരൊറ്റ വാക്കുകൊണ്ട് മലയാളികളുടെ ഹൃദയം കവര്‍ന്ന യാത്രികനാണ് കണ്ണൂര്‍ പരിയാരം സ്വദേശി ചിത്രൻ രാമചന്ദ്രൻ. മൂന്നു വര്‍ഷത്തിനു ശേഷം തന്‍റെ പര്‍വതങ്ങളിലേക്കുള്ള 'നടത്തത്തിന്' ചെറിയ ഇടവേള നൽകിക്കൊണ്ട് ചിത്രൻ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 2022 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ചിത്രൻ തന്റെ യാത്ര ആരംഭിച്ചത്. കേരളത്തിൽ നിന്ന് ലഡാക്കിലേക്ക് നടന്നു തുടങ്ങിയ ചിത്രൻ മൂന്ന് വര്‍ഷത്തിനിപ്പുറം ആന്ധ്രയും തമിഴ്നാടും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നേപ്പാള്‍ രാജ്യം മുഴുവനും പിന്നിട്ടു കഴിഞ്ഞു. കേരളം വിട്ടുള്ള ചിത്രന്‍റെ ആദ്യ യാത്രയാണ് മൂന്ന് വര്‍ഷം നീണ്ടത്. 24-ാം വയസിൽ വീട്ടിൽ നിന്ന് ഇറങ്ങിയ ചിത്രൻ തന്‍റെ 27-ാം വയസിലാണ് തിരിച്ച് നാട്ടിലേക്ക് മടങ്ങി എത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

മഞ്ഞിൽ പുതയാം, തിരമാലകളിൽ അലിയാം; ഇത്തവണത്തെ വെക്കേഷൻ തെക്കേ ഇന്ത്യയിൽ, കംപ്ലീറ്റ് ട്രാവൽ ​ഗൈഡ്
ബിരിയാണിയും ബീച്ചും പിന്നെ സുലൈമാനിയും; കോഴിക്കോട് വൺഡേ ട്രിപ്പടിച്ചാലോ?