ആയിരത്തോളം ഡ്രോണുകൾ ഇന്ന് രാത്രി പറന്നുയരും; അരമണിക്കൂർ നേരം ആകാശത്ത് ദൃശ്യവിസ്മയം, ഡ്രോൺ ലൈറ്റ് ഷോ ഇന്ന് മുതൽ

Published : Sep 05, 2025, 03:08 PM IST
Drone

Synopsis

ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിൽ ആയിരത്തോളം ഡ്രോണുകൾ വർണവിസ്മയം തീർക്കും. 

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കുന്ന ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് ഇന്ന് രാത്രി തുടക്കമാകും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിലായി 250 അടി ഉയരത്തില്‍ രാത്രി 8.45 മുതല്‍ 9.15 വരെയാണ് ലൈറ്റ് ഷോ നടക്കുക. മൂന്ന് ദിവസത്തെ ഡ്രോണ്‍ ലൈറ്റ് ഷോയിൽ ആയിരത്തോളം ഡ്രോണുകളുണ്ടാകും. തലസ്ഥാന ന​ഗരിയായ തിരുവനന്തപുരത്ത് ഇതാദ്യമായാണ് കേരള ടൂറിസത്തിന്‍റെ നേതൃത്വത്തില്‍ ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത് എന്നതാണ് പ്രത്യേകത.

വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പുത്തന്‍ കാഴ്ചാനുഭവം സമ്മാനിക്കുന്ന ലൈറ്റ് ഷോ സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. സ്റ്റേഡിയത്തിലും പരിസരപ്രദേശങ്ങളിലും നിന്ന് ആകര്‍ഷകമായ ദൃശ്യവിസ്മയം വീക്ഷിക്കാൻ സാധിക്കും. എല്‍ഇഡി ലൈറ്റുകളാല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകളാണ് ലൈറ്റ് ഷോയുടെ ഭാഗമായി ആകാശത്ത് വർണവിസ്മയം തീർക്കുക. ആഗോള മുന്‍നിര ഡ്രോണ്‍ ടെക്നോളജി കമ്പനിയായ ബോട്ട്ലാബ് ഡൈനാമിക്സാണ് ലൈറ്റ് ഷോ ഒരുക്കുന്നത്. 2022 ജനുവരി 29ന് രാഷ്ട്രപതി ഭവനില്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനായി 1,000 ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ലൈറ്റ് ഷോ സംഘടിപ്പിച്ചതിന്‍റെ റെക്കോര്‍ഡ് ബോട്ട്ലാബ് ഡൈനാമിക്സ് കമ്പനിയുടെ പേരിലാണ്. ഡ്രോണ്‍ ലൈറ്റ് ഷോ സെപ്റ്റംബർ 7ന് സമാപിക്കും.

പഴമയുടെ പ്രൗഢിയും കുളിർമയുമേകി കനകക്കുന്നിലെ വൈറൽ തറവാട്

പഴമയുടെ പ്രൗഢിയും കുളിർമയുമേകി കനകക്കുന്നിലെത്തുന്നവർക്ക് കാഴ്ചയുടെ വേറിട്ട അനുഭവം പകർന്നു നൽകുകയാണ് നാലുകെട്ട് തറവാട്. ഓണം വാരാഘോഷത്തോടനുബന്ധിച്ച് കൊട്ടാരത്തിന് സമീപത്തെ മഞ്ചാടി മരചുവട്ടിലാണ് തലയെടുപ്പോടെ തറവാട് ഒരുക്കിയിരിക്കുന്നത്. മുറ്റത്ത് തുളസിത്തറയും വിശാലമായ വരാന്തയിൽ നിരവധി തൂണുകളും, പ്രധാന വാതിലിനു മുന്നിലായി ചാരുകസേരയും വിളക്കും ഒക്കെ കാണിക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

തറവാടിന് മുന്നിൽ നിന്ന് ഫോട്ടോയും റീലുകളും എടുക്കാൻ പ്രായഭേദമന്യേ കേരളത്തിന്റെ തനതു വേഷമണിഞ്ഞ് ഓണം ആഘോഷിക്കാൻ എത്തുന്നവരുടെ തിരക്കാണ്. കുടുംബസമേതം എത്തുന്നവർക്കും തറവാടിന് പുറത്ത് ഊഞ്ഞാലും പൂക്കളവുമൊക്കെയായി ഗൃഹാതുരുത്വം ഉണർത്തുന്ന അനുഭവമാണ് തറവാട് നൽകുന്നത്. ചിത്രങ്ങൾ എടുക്കുന്നതിനപ്പുറം പഴയ കാലത്തെ ഓണ ഓർമ്മകൾ ഓർത്തെടുക്കാനും അവ കുട്ടികളോട് പങ്കുവയ്ക്കാനും സാധിക്കുന്നു എന്നതാണ് തറവാടിന്റെ പ്രത്യേകത.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല