താമസക്കാർ വെറും 20 പേർ, പക്ഷികൾ ഒരു മില്ല്യണിലധികം, ആരെയും മയക്കും ഈ ദ്വീപ്

Published : Dec 19, 2024, 12:05 PM ISTUpdated : Dec 19, 2024, 12:07 PM IST
താമസക്കാർ വെറും 20 പേർ, പക്ഷികൾ ഒരു മില്ല്യണിലധികം, ആരെയും മയക്കും ഈ ദ്വീപ്

Synopsis

'ആളുകൾ കരുതുന്നത് ഞാൻ പ്രണയത്തിന് വേണ്ടിയാണ് ഈ ദ്വീപിലേക്ക് മാറിയത് എന്നാണ്. പക്ഷേ, ശരിക്കും ഞാൻ‌ ദ്വീപുമായി പ്രണയത്തിലാവുകയായിരുന്നു.'

ഈ പ്രപഞ്ചത്തിൽ അനേകം മനോഹരമായ ദ്വീപുകളുണ്ട്. മിക്ക ദ്വീപുകളിലും ഒട്ടേറെ ജീവജാലങ്ങളുമുണ്ടാകും. എന്നാൽ, ഈ യൂറോപ്യൻ ദ്വീപ് കുറച്ചുകൂടി പ്രശസ്തമാണ്. കാരണം വേറൊന്നുമല്ല, വെറും 20 പേർ മാത്രം താമസിക്കുന്ന ഈ ദ്വീപിൽ ഒരു മില്ല്യണിലധികം പക്ഷികളുണ്ട്. 

ആർട്ടിക് സർക്കിൾ കടന്നാലെത്താവുന്ന ഐസ്‌ലാൻഡിക് ദ്വീപിൻ്റെ വടക്കൻ തീരത്ത് നിന്ന് 40 കിമി അകലെയായിട്ടുള്ള ഒരു ചെറുദ്വീപാണ് ഇത്. പേര് ​ഗ്രിംസി. ഏകദേശം 5 ചതുരശ്ര കിമി വലിപ്പമാണ് ഈ ദ്വീപിന്. ബിബിസിയുടെ കണക്കനുസരിച്ച് ആർട്ടിക് സർക്കിളിനുള്ളിലെ ദ്വീപിനകത്തെ ഏക വാസയോഗ്യമായ പ്രദേശമാണിത്. മിക്കവാറും സ്ഥലങ്ങളിൽ നിന്നും ഈ ദ്വീപ് സന്ദർശിക്കാൻ ആളുകൾ എത്താറുണ്ട്. യാത്രയുടെ ഓർമ്മയ്ക്കായി ദ്വീപ് സന്ദർശിച്ചതിന്റെ ഒരു സർട്ടിഫിക്കറ്റുമായിട്ടാണ് ഇവർ മടങ്ങുന്നത്. 

1931-ന് മുമ്പുവരെ, ഗ്രിംസിയിലേക്ക് പോകാനുള്ള ഏക മാർഗം ചെറിയ ബോട്ടുകൾ ആയിരുന്നു. തപാൽ എത്തിക്കുന്നതിനായി വർഷത്തിൽ രണ്ടുതവണ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് അക്കുരേരിയിൽ നിന്ന് 20 മിനിറ്റ് വിമാനത്തിലോ ഡാൽവിക്കിൽ നിന്ന് 3 മണിക്കൂർ ഫെറി യാത്രയിലോ ഈ ദ്വീപിലെത്തിച്ചേരാം. ഇവിടെയുള്ള പക്ഷികളുടെയും ജീവജാലങ്ങളുടെയും കാഴ്ച തന്നെയാണ് സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടത്. 

ഈ ദ്വീപിന് ആരെയും മയക്കാനുള്ള കഴിവുണ്ടെന്നാണ് ഇവിടുത്തെ ടൂർ ​ഗൈഡിന്റെ അഭിപ്രായം. “ആളുകൾ കരുതുന്നത് ഞാൻ പ്രണയത്തിന് വേണ്ടിയാണ് ഈ ദ്വീപിലേക്ക് മാറിയത് എന്നാണ്. പക്ഷേ, ശരിക്കും ഞാൻ‌ ദ്വീപുമായി പ്രണയത്തിലാവുകയായിരുന്നു. ഇതിനൊരു മാന്ത്രികതയുണ്ട്, ഇവിടുത്തെ ആളുകളുമായും പ്രകൃതിയുമായും ഞാൻ പ്രണയത്തിലായി. ഇവിടെ ഓരോ ഋതുക്കളും വിശേഷപ്പെട്ടതാണ്" എന്നാണ് പ്രാദേശിക ടൂർ ഗൈഡും ആർട്ടിക് ട്രിപ്പിൻ്റെ ഉടമയുമായ ഹല്ല ഇൻഗോൾഫ്‌സ്‌ഡോട്ടിർ ബിബിസിയോട് പറഞ്ഞത്. 2019 മുതൽ അദ്ദേഹം ദ്വീപിലെ താമസക്കാരനായി മാറുകയായിരുന്നു. 

85 രൂപയ്ക്ക് വീട് വാങ്ങി, 4 കോടി മുടക്കി നവീകരണം നടത്തി യുവതി, വെറുതെയല്ല, കാരണമിതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

റിപ്പബ്ലിക് ദിന അവധി; ലാസ്റ്റ് മിനിറ്റ് പ്ലാനിംഗാണോ? വിസയില്ലാതെ പറക്കാം ഈ 5 രാജ്യങ്ങളിലേക്ക്
ലെന്‍സ്കേപ്പ് കേരള; കേരള ടൂറിസത്തിന്റെ അഖിലേന്ത്യാ ഫോട്ടോ പ്രദര്‍ശനത്തിന് ജനുവരി 20ന് ന്യൂഡല്‍ഹിയില്‍ തുടക്കം