
മലപ്പുറം: മലപ്പുറം ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മിനി ഊട്ടിയിലേയ്ക്കുള്ള റോഡ് നവീകരിക്കാൻ നടപടി. മിനി ഊട്ടി റോഡ് എന്നറിയപ്പെടുന്ന മലപ്പുറം ജില്ലയിലെ മൊറയൂർ - അരിമ്പ്ര - പൂക്കോട്ടൂർ റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കും. ഗതാഗതയോഗ്യമല്ലാത്ത നിലയിൽ കിടക്കുന്ന റോഡിന്റെ നവീകരണത്തിന് 5 കോടി രൂപ അനുവദിച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പങ്കുവെച്ചത്.
മിനി ഊട്ടിയിലേക്ക്
ഇനി സൂപ്പർ റോഡ്
മലപ്പുറം ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതൃത്വവും ജനങ്ങളും നിരന്തരമായി ആവശ്യപ്പെടുന്ന ഒരു പ്രശ്നമായിരുന്നു മിനി ഊട്ടി റോഡിൻ്റെ നവീകരണം. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കൂടി ഉപയോഗപ്പെടുത്തുന്ന ഈ റോഡ് ഗതാഗതയോഗ്യമല്ലാത്ത നിലയിൽ കിടക്കുന്നത് വലിയ പ്രയാസമാണ് സൃഷ്ടിച്ചത്.
മിനി ഊട്ടി റോഡ് എന്നറിയപ്പെടുന്ന മലപ്പുറം ജില്ലയിലെ മൊറയൂർ - അരിമ്പ്ര - പൂക്കോട്ടൂർ റോഡ് ഉന്നത നിലവാരത്തിൽ നവീകരിക്കാൻ 5 കോടി രൂപ അനുവദിച്ച സന്തോഷ വിവരം ഇവിടെ പങ്കുവെക്കുകയാണ്.