ഇനി മതിവരുവോളം ഫോട്ടോയെടുക്കാം; 7 പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ ആകര്‍ഷകമായ ഫ്രെയിമുകള്‍ റെഡി

Published : Mar 19, 2025, 06:08 PM IST
ഇനി മതിവരുവോളം ഫോട്ടോയെടുക്കാം; 7 പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ ആകര്‍ഷകമായ ഫ്രെയിമുകള്‍ റെഡി

Synopsis

38,17,116 രൂപ ചെലവിലാണ് ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 

 സ്വദേശികളും വിദേശികളുമായി വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗി നിറഞ്ഞ മനോഹര ഫ്രെയിമുകളില്‍ ഇനി ഫോട്ടോയും സെല്‍ഫിയുമെല്ലാം എടുക്കാം. ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി നടപ്പാക്കിയ ഇന്‍സ്റ്റാളേഷന്‍ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷന്‍സ് - ഇടുക്കി എന്ന പദ്ധതി പ്രകാരമാണ് ഫ്രെയിമുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 

രാമക്കല്‍മേട്, പാഞ്ചാലിമേട്, വാഗമണ്‍ അഡ്വെഞ്ചര്‍ പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക് ഇടുക്കി, ശ്രീനാരായണപുരം, അരുവിക്കുഴി, വാഗമണ്‍ മൊട്ടക്കുന്ന് എന്നീ വിനോദ സഞ്ചാര മേഖലകളിലാണ് ഫോട്ടോഫ്രെയിംസ് സ്ഥാപിച്ചിരിക്കുന്നത്. മാര്‍ച്ച് 22ന് പൊതുമരാമത്ത് - വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വാഗമണ്‍ അഡ്വെഞ്ചര്‍ പാര്‍ക്കില്‍ ഫോട്ടോഫ്രെയിംസ് ഉദ്ഘാടനം ചെയ്യും. 38,17,116 രൂപ ചെലവിലാണ് പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നത്. 

READ MORE: 'ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...'; കണ്ടാലും കണ്ടാലും മതിവരാത്ത കർലാഡ് തടാകം

PREV
Read more Articles on
click me!

Recommended Stories

ഫ്ലൈറ്റ് ക്യാൻസൽ, എങ്ങും സൈറൺ; പ്രശ്നബാധിത മേഖലകളിൽ കുടുങ്ങിയാൽ എന്തുചെയ്യണം? അറിയാം 5 വഴികൾ
മലകയറ്റമായാലും മരുഭൂമിയായാലും ഷൂസ് മാറ്റണം; യാത്രാപ്രേമികൾ അറിയേണ്ട ഫുട്‌വെയർ ടിപ്‌സ്