വനിതകൾക്ക് ഉല്ലാസ യാത്രയൊരുക്കി കെഎസ്ആർടിസി; വെറും 200 രൂപയ്ക്ക് കോഴിക്കോട് ചുറ്റിക്കറങ്ങാം!

Published : Mar 01, 2025, 02:37 PM ISTUpdated : Mar 07, 2025, 11:35 AM IST
വനിതകൾക്ക് ഉല്ലാസ യാത്രയൊരുക്കി കെഎസ്ആർടിസി; വെറും 200 രൂപയ്ക്ക് കോഴിക്കോട് ചുറ്റിക്കറങ്ങാം!

Synopsis

പ്ലാനറ്റോറിയം, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി തുടങ്ങി നിരവധി സ്ഥലങ്ങളാണ് ഉല്ലാസ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

വനിതാ ദിനത്തിൽ വനിതകൾക്ക് വേണ്ടി പ്രത്യേക യാത്രയൊരുക്കി കെഎസ്ആർടിസി. കോഴിക്കോട് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് വനിതകൾക്ക് വേണ്ടി ഉല്ലാസ യാത്ര ഒരുക്കുന്നത്. വനിതാ ദിനത്തിൽ (മാർച്ച് 8) നടക്കുന്ന ഉല്ലാസ യാത്രയ്ക്ക്  200 രൂപ മാത്രമാണ് നിരക്ക്. ഉച്ചയ്ക്ക് 1 മണിയ്ക്കാണ് ഉല്ലാസ യാത്ര ആരംഭിക്കുന്നത്. പ്ലാനറ്റോറിയം, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൌത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്ക്കൽ ബീച്ച്, ബട്ട് റോഡ് ബീച്ച്, മാനാഞ്ചിറ എന്നിവിടങ്ങളിലേയ്ക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. 

അതേസമയം, വനിതാ ദിനത്തിൽ കെഎസ്ആർടിസി നെഫർറ്റിറ്റി ക്രൂയിസിൽ വനിതകൾക്ക് വേണ്ടി ഉല്ലാസ യാത്രയൊരുക്കിയിട്ടുണ്ട്. 140 സീറ്റുകളാണ് നെഫർറ്റിറ്റിയിൽ വനിതകള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. വനിതകള്‍ക്ക് 600 രൂപ വരെ നിരക്ക് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ചെങ്ങന്നൂര്‍, തൃശൂര്‍, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്നും വിവിധ ഡിപ്പോകളെ കോര്‍ത്തിണക്കിയാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയിലെ മനോഹരമായ കടല്‍ വിസ്മയങ്ങള്‍ ആസ്വദിച്ച് യാത്ര ചെയ്യാമെന്നതാണ് ഈ ഉല്ലാസ യാത്രയിലെ ഹൈലൈറ്റ്. 

READ MORE: അമ്പമ്പോ ഇത് എന്തൊരു കാഴ്ച! വൈറലായി 'പപ്പി മൗണ്ടൻ'

PREV
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ