ആനവണ്ടിയിൽ ഊട്ടിയിലും കൊടൈക്കനാലിലും കറങ്ങാം; അതിര്‍ത്തി കടക്കാൻ കെഎസ്ആര്‍ടിസി

Published : Apr 12, 2025, 08:07 AM IST
ആനവണ്ടിയിൽ ഊട്ടിയിലും കൊടൈക്കനാലിലും കറങ്ങാം; അതിര്‍ത്തി കടക്കാൻ കെഎസ്ആര്‍ടിസി

Synopsis

ഏപ്രിലില്‍ പൂര്‍ത്തിയായ കെഎസ്ആര്‍ടിസിയുടെ എല്ലാ യാത്രകളും മികച്ച അഭിപ്രായമാണ് നേടിയത്. 

ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ച് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രകള്‍. ഊട്ടി, കൊടൈക്കനാല്‍, മൈസൂരു, കൂര്‍ഗ്, മധുര എന്നിവിടങ്ങളിലേക്കാണ് ട്രിപ്പുകള്‍ ആരംഭിക്കുന്നത്. അവധിക്കാലം ആഘോഷമാക്കാന്‍ ഒരുക്കിയ ബജറ്റ് ടൂറിസം ഉല്ലാസ യാത്രകളെല്ലാം വിജയമായതോടെയാണ് യാത്രകള്‍ അതിര്‍ത്തി കടക്കുന്നത്.

പരീക്ഷകളുടെ പിരിമുറുക്കത്തില്‍നിന്ന് കുട്ടികളെയും രക്ഷിതാക്കളെയും മുക്തരാക്കാന്‍ വ്യത്യസ്ത യാത്രകളാണ് അവധിക്കാലത്ത് കെ.എസ്.ആര്‍.ടി.സി ഒരുക്കിയത്. ഏപ്രിലില്‍ പൂര്‍ത്തിയായ എല്ലാ യാത്രകളും മികച്ച അഭിപ്രായം നേടിയതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടുതല്‍ ട്രിപ്പുകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊല്ലം ഡിപ്പോയില്‍ നിന്ന് ഈ മാസത്തെ ട്രിപ്പുകള്‍: തീയതി, സ്ഥലം, നിരക്കുകള്‍ ക്രമത്തില്‍: ഏപ്രില്‍ 14, 20 -പൊന്മുടി (770), 17 - കന്യാകുമാരി (800), 18 - പാണിയേലി പോര് (1050), 19 - ഇല്ലിക്കല്‍ കല്ല് (820), 20 - വാഗമണ്‍ (1020) 21- ഗവി, 22, 26 - കൃപാസനം (580), 23 - കപ്പല്‍ യാത്ര, 26 - മൂന്നാര്‍, ഏപ്രില്‍ 26 മാംഗോ - മെഡോസ്, 27 - രാമക്കല്‍മേട്, തെന്മല - ജടായു പാറ. ഫോണ്‍: 9747969768, 9995554409,7592928817.

READ MORE: അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവലിന്റെ 2-ാം പതിപ്പിന് വര്‍ക്കലയിൽ തുടക്കം; ഉദ്ഘാടനം ചെയ്ത് മുഹമ്മദ് റിയാസ്

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ