ഹൈക്കോടതിയ്ക്ക് സമീപമൊരു ടൂറിസ്റ്റ് സ്പോട്ട്, അതും കാട്! കൊച്ചി ന​ഗര മധ്യത്തിലെ മം​ഗളവനം

Published : Mar 07, 2025, 01:14 PM ISTUpdated : Mar 07, 2025, 01:37 PM IST
ഹൈക്കോടതിയ്ക്ക് സമീപമൊരു ടൂറിസ്റ്റ് സ്പോട്ട്, അതും കാട്! കൊച്ചി ന​ഗര മധ്യത്തിലെ മം​ഗളവനം

Synopsis

കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതമാണ് മം​ഗളവനം പക്ഷിസങ്കേതം.

കേരളത്തിൽ പതിവായി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണ് കൊച്ചി. കൊച്ചിയിൽ എത്തിയാൽ സമയം ചെലവഴിക്കാൻ ഒട്ടനവധി ഇടങ്ങളുണ്ട്. മറൈൻ ഡ്രൈവ്, ലുലു മാൾ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി അങ്ങനെ നീളുന്നു സ്പോട്ടുകളുടെ ലിസ്റ്റ്. എന്നാൽ, കേരള ഹൈക്കോടതിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു അടിപൊളി ടൂറിസ് കേന്ദ്രമുണ്ട്. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മം​ഗളവനം. 

കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം. 0.0274 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവിടെ ധാരാളം ദേശാടനപ്പക്ഷികൾ എത്താറുണ്ട്‌. കണ്ടൽക്കാടുകളും മരങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് ചിലന്തികളൂം വവ്വാലുകളുമാണ് മറ്റൊരു പ്രധാന ആകർഷണീയത. 2004ൽ നിലവിൽ വന്ന മംഗളവനം പക്ഷി സങ്കേതം സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം കൂടിയാണ്. 

കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതമാണ് മം​ഗളവനം. മംഗൾ എന്ന വാക്കിന് പോർച്ചുഗീസ് ഭാഷയിൽ കണ്ടൽ എന്നാണ് അർത്ഥം. 2006 മെയ് മാസത്തിൽ നടത്തിയ ഒരു സർവ്വേ പ്രകാരം മം​ഗളവനത്തിൽ 32 ഇനത്തിൽ പെടുന്ന 194 ലധികം പക്ഷികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഈ ഭാഗത്ത് നിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പക്ഷികളുടെ തരങ്ങൾ 72 ആണ്. ഇത് കൂടാതെ 17 തരത്തിൽ പെട്ട ചിത്രശലഭങ്ങളും 51 തരം വർഗ്ഗത്തിൽപ്പെട്ട ചിലന്തികളും ഇവിടെ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 

READ MORE: കാടിന്റെ ഉള്ളറകളിൽ മറഞ്ഞിരിക്കുന്ന ചെകുത്താൻകുത്ത്! ചങ്കിടിപ്പേറ്റും നാക്കയം ട്രെക്കിം​ഗ്, വിശദ വിവരങ്ങൾ ഇതാ

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ