വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണമായി നഷ്ടമായാൽ എന്ത് ചെയ്യണം? മൈൻഡ് ഫുൾ ഡ്രൈവിംഗിനെ കുറിച്ച് അറിയാം

Published : Jul 12, 2025, 04:49 PM IST
accident

Synopsis

വാഹനാപകടങ്ങൾ തടയാൻ മൈൻഡ് ഫുൾ ഡ്രൈവിംഗും സ്മാർട്ട് മെയ്ൻറനൻസും അത്യാവശ്യമാണ്. 

തിരുവനന്തപുരം: വാഹനത്തിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളുടെ വാർത്തകളും വീഡിയോകളുമെല്ലാം ദിനംപ്രതി വർധിച്ചുവരികയാണ്. അമിത വേ​ഗത അപകടങ്ങൾക്ക് വലിയ കാരണമാകുന്നുണ്ടെങ്കിലും ഓർക്കാപ്പുറത്തുണ്ടാകുന്ന യാന്ത്രിക തകരാറുകളും മറ്റൊരു പ്രധാന കാരണമാണ്. ഈ സാഹചര്യത്തിലാണ് മൈൻഡ് ഫുൾ ഡ്രൈവിംഗും സ്മാർട്ട് മെയ്ൻറനൻസും പ്രസക്തമാകുന്നത്.

വാഹനമോടിക്കുമ്പോൾ പൂർണ്ണമായി ഉള്ളിടത്ത് തന്നെ മനസ്സ് ഉറപ്പിച്ച് അവബോധത്തോടെ ഇരിക്കേണ്ടതിൻ്റെ പ്രാധാന്യവും തകരാറിലായ വാഹനത്തിന് നൽകേണ്ട മികച്ച പരിഗണനയും പ്രധാനമാണ്. ഇതിന് ഏറ്റവും വലിയ ഉ​ദാഹരണമായിരുന്നു യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35. ഈ ഉദാഹരണം ചൂണ്ടിക്കാട്ടി എംവിഡി മൈൻഡ് ഫുൾ ഡ്രൈവിംഗിനെ കുറിച്ച് ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു.

മൈൻഡ്ഫുൾ ഡ്രൈവിംഗ് പരിശീലിക്കാം

1. ശാന്തമായും ശ്രദ്ധ കേന്ദ്രീകരിച്ചും ഇരിക്കുക: ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കുക, നിങ്ങളുടെ കണ്ണുകൾ റോഡിൽ തന്നെ ആയിരിക്കുക, ശാന്തമായ പെരുമാറ്റം നിലനിർത്തുക.

2. നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുക: അപകടസാധ്യതകൾ മുൻകൂട്ടി കാണുന്നതിന് റോഡ്, കാലാവസ്ഥ, മറ്റ് വാഹനങ്ങൾ എന്നിവയിൽ ശ്രദ്ധ പുലർത്തുക.

3. പ്രതീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുക: മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാൻ ജാഗ്രത പുലർത്തുകയും തയ്യാറാകുകയും ചെയ്യുക.

4. സുരക്ഷയ്ക്കും ഉത്തരവാദിത്തത്തിനും മുൻഗണന നൽകുക: നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുക.

5. ഈ നിമിഷത്തിൽ ശ്രദ്ധിക്കുക: മൾട്ടിടാസ്‌ക്കിംഗ് ഒഴിവാക്കി ഇപ്പോഴത്തെ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ആകസ്മികമായ യാന്ത്രിക തകരാറുകളിൽ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ട് വലിയ അപകടങ്ങൾക്ക് ഇടയാക്കാതെ വാഹനങ്ങളെ നിയന്ത്രണ വിധേയമാക്കി നിർത്താൻ മൈൻഡ് ഫുൾ ഡ്രൈവിംഗ് കൊണ്ടേ സാധ്യമാകൂ. തകരാറിലായ വാഹനത്തിന് മികച്ച റിപ്പേർ നൽകി സാങ്കേതിക മികവ് പരിശോധിച്ച് ഉറപ്പിച്ച് മാത്രം വീണ്ടും ഉപയോഗിക്കുന്നത് ഉത്തമമായ സുരക്ഷാ സംസ്കാരമാണ്.

PREV
Read more Articles on
click me!

Recommended Stories

ജപ്പാൻ യാത്രയ്ക്ക് വിസ ഒരു കടമ്പയല്ല! അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ, ഫീസ്...വിശദമായി അറിയാം
പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാം; ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലാഭം ഉറപ്പ്