ഹോളി ദിനത്തിൽ രാവിലെ പുരുഷൻമാർ വീട് വിട്ട് ഇറങ്ങണം! സ്ത്രീകളുടെ ആഘോഷം കാണാനും പാടില്ല; വ്യത്യസ്തമായൊരു ഗ്രാമം

Published : Mar 12, 2025, 06:05 PM IST
ഹോളി ദിനത്തിൽ രാവിലെ പുരുഷൻമാർ വീട് വിട്ട് ഇറങ്ങണം! സ്ത്രീകളുടെ ആഘോഷം കാണാനും പാടില്ല; വ്യത്യസ്തമായൊരു ഗ്രാമം

Synopsis

നഗർ ഗ്രാമത്തിൽ പുരുഷൻമാർക്ക് ഹോളി ആഘോഷിക്കാനോ സ്ത്രീകളുടെ ഹോളി ആഘോഷം കാണാനോ അനുവാദമില്ല. 

ഇന്ത്യയിലൊട്ടാകെ ആഘോഷിക്കുന്ന ഒന്നാണ് ഹോളി. ജനങ്ങൾ വലിയ ആവേശത്തോടെ ആഘോഷിക്കുന്ന നിറങ്ങളുടെ ഉത്സവമാണിത്. പുരുഷന്മാരും സ്ത്രീകളും പരസ്പരം നിറങ്ങൾ വാരി വിതറുകയും ഒരുമിച്ച് ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഹോളി. എന്നാൽ, ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ പുരുഷൻമാർക്ക് ഹോളി ആഘോഷിക്കാനോ സ്ത്രീകൾ ഹോളി ആഘോഷിക്കുന്നത് കാണാനോ അനുവാദമില്ല. 

രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുള്ള നഗർ എന്ന ഗ്രാമത്തിലാണ് വിചിത്രമായ ആചാരമുള്ളത്. ഹോളി ദിവസം രാവിലെ പുരുഷന്മാർ വീടുകളിൽ നിന്ന് ഇറങ്ങി പോകുകയാണ് ചെയ്യുന്നത്. എന്നാൽ, ഇവർ എവിടേയ്ക്കാണ് പോകുന്നത്? അന്നേ ദിവസം ഇവർ എന്താണ് ചെയ്യുക? ഹോളി ദിവസം രാവിലെ 10 മണിയ്ക്ക് മുമ്പായി പുരുഷൻമാർ വീട് വിട്ടിറങ്ങണം. വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം ഇവർ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ചാമുണ്ഡ മാതാ ക്ഷേത്രത്തിലേക്ക് പോകും. അവിടെ നടക്കുന്ന ഉത്സവത്തിൽ പങ്കെടുത്തും ഭക്തിഗാനങ്ങൾ കേട്ടുമൊക്കെയാണ് പുരുഷൻമാർ ഹോളി ദിനത്തിൽ സമയം ചെലവഴിക്കുക. 

ഹോളി ദിനത്തിൽ നഗർ ഗ്രാമത്തിൽ സ്ത്രീകളുടെ വലിയ ആഘോഷമാണ് നടക്കുക. ഇവർ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും നിറങ്ങളുമായി ആഘോഷിക്കുകയും ചെയ്യുന്നു. ഹോളി ആഘോഷിക്കുകയോ ഗ്രാമത്തിലെ സ്ത്രീകൾ നിറങ്ങളുമായി ആഘോഷിക്കുന്നത് കാണുകയോ ചെയ്യുന്ന ഏതൊരു പുരുഷനും ശിക്ഷിക്കപ്പെടും. ഈ പുരാതനമായ പാരമ്പര്യത്തെ ധിക്കരിക്കുന്ന ഒരു പുരുഷനോട് ഗ്രാമം വിട്ടുപോകാൻ പോലും ആവശ്യപ്പെട്ടേക്കാം. എന്നാൽ, ഇവിടെയുള്ള പുരുഷന്മാർ അവരുടെ പാരമ്പര്യത്തെ ബഹുമാനിക്കുകയും സ്വയം ഗ്രാമം വിട്ടുപോകുകയും ചെയ്യുന്നു. മാത്രമല്ല, ഹോളിയുടെ പിറ്റേന്ന് ഗ്രാമത്തിലെ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ഉത്സവം ആഘോഷിക്കുന്ന പതിവുമുണ്ട്. അവരുടെ പരമ്പരാഗത ആചാരങ്ങളുടെ ഭാഗമായി ഈ ദിവസം സ്ത്രീകൾ പുരുഷന്മാരെ ചാട്ടവാറു കൊണ്ട് അടിക്കുന്ന ചടങ്ങുമുണ്ട് എന്നതാണ് രസകരമായ കാര്യം.

READ MORE: ഒരു 'ഫൈവ് ഇൻ വൺ' ട്രിപ്പായാലോ; ഒറ്റ യാത്രയിൽ കാണാം 5 കിടിലൻ സ്പോട്ടുകൾ!

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ