മലബാർർർർർർ...കണ്ണൂരിന്റെ 'കുടക്', മലബാറിന്റെ സ്വത്ത്; പൊളിയാണ് കിടുവാണ് അന്യായമാണീ പൈതൽ മല

Published : Mar 09, 2025, 05:25 PM ISTUpdated : Mar 09, 2025, 05:29 PM IST
മലബാർർർർർർ...കണ്ണൂരിന്റെ 'കുടക്', മലബാറിന്റെ സ്വത്ത്; പൊളിയാണ് കിടുവാണ് അന്യായമാണീ പൈതൽ മല

Synopsis

പശ്ചിമഘട്ടത്തിൽ കേരള - കർണാടക അതിർത്തിയിൽ കുടക് വനങ്ങൾക്ക് സമീപത്താണ് പൈതൽ മല സ്ഥിതി ചെയ്യുന്നത്. 

കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽസ്റ്റേഷനാണ് പൈതൽ മല (വൈത്തൽമല). സാഹസികത ആഗ്രഹിക്കുന്നവർക്കും, പ്രകൃതി സ്നേഹികൾക്കും, നഗരജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അനുയോജ്യമായ സ്ഥലമാണിത്. സമുദ്രനിരപ്പിൽ നിന്ന് 1,372 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൈതൽ മല കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നാണ്.

തളിപ്പറമ്പിൽ നിന്ന് 40 കിലോമീറ്ററും കണ്ണൂരിൽ നിന്ന് 65 കിലോമീറ്ററും അകലെയാണ് പൈതൽ മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിൽ കേരള - കർണാടക അതിർത്തിയിൽ കുടക് വനങ്ങൾക്ക് സമീപത്താണ് പൈതൽ മല. അപൂർവമായതും വംശനാശഭീഷണി നേരിടുന്നതുമായ ജീവജാലങ്ങൾ, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, അയൽ സംസ്ഥാനമായ കർണാടകയുടെ അതിശയകരമായ കാഴ്ചകൾ എന്നിവയാൽ സമ്പന്നമായ ഇവിടം ട്രെക്ക‍‍‍‍ർമാരുടെ ഇഷ്ട കേന്ദ്രമാണ്. 

ഒരു വശത്തേയ്ക്ക് 6 കിലോമീറ്ററാണ് ട്രെക്കിം​ഗ്. അത്തരത്തിൽ പൈതൽ മലയുടെ നെറുകയിലെത്താൻ രണ്ട് വഴികളുണ്ട്. താരതമ്യേന ബുദ്ധിമുട്ടേറിയ ആദ്യത്തെ പാതയിലൂടെയുള്ള ട്രെക്കിം​ഗ് കാപ്പിമലയിൽ നിന്നാണ് ആരംഭിക്കുക. പരിചയസമ്പന്നരായ ട്രെക്കി‍ർമാർക്ക് ഇത് കൂടുതൽ അനുയോജ്യമാണ്. രണ്ടാമത്തെ വഴി കുടിയാൻമലയ്ക്കടുത്തുള്ള പൊട്ടംപ്ലാവിൽ നിന്നാണ് ആരംഭിക്കുന്നത്. ക്ഷീണിതരാകുമ്പോൾ, യാത്രക്കാർക്ക് ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒരു കുളി പാസാക്കി വിശ്രമിച്ച ശേഷം യാത്ര തുടരാം. ഒരു വശത്ത് കൂർഗ് താഴ്‌വരകളും മറുവശത്ത് കണ്ണൂരിന്റെ സമതലങ്ങളും. മൂടൽമഞ്ഞിലൂടെ മൂന്നോട്ട് നീങ്ങുമ്പോൾ താഴ്‌വരയിൽ വളരെ ദൂരെയുള്ള വീടുകൾ ചെറിയ തീപ്പെട്ടിയുടെ വലിപ്പത്തിൽ കാണാൻ കഴിയും.

വടക്കൻ കേരളത്തിന്റെ അഭൗമ സൗന്ദര്യത്തിൽ മുഴുകാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി പൈതൽ മല കയറാം. ഒറ്റപ്പെട്ട പ്രദേശമായതിനാൽ ശുദ്ധവായു വേണ്ടുവോളം ശ്വസിക്കാം. ഇടതൂർന്ന അർദ്ധ-നിത്യഹരിത ഷോല വനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ പ്രദേശം നൂറിലധികം ഇനം ചിത്രശലഭങ്ങളുടെയും നിരവധി അപൂർവ വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും ആവാസ കേന്ദ്രമാണ്. കുടകിലെ കാടുകൾക്കിടയിലുള്ള ഈ മനോഹരമായ മലഞ്ചെരുവിൽ വൈതൽകോൻ രാജാവിന്റെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും കാണാം.

READ MORE: വെറും 100 രൂപയിൽ താഴെ വീടുകൾ സ്വന്തമാക്കാം, അതും ഇതുപോലെ ഒരു രാജ്യത്ത്! ഈ 'പദ്ധതി' വേറെ ലെവൽ

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ