ഇനി യാത്രകൾ ഉപേക്ഷിക്കേണ്ട...ഈ സ്ഥലങ്ങളിൽ താമസം, ഭക്ഷണം എല്ലാം സൗജന്യം! ഒരു രൂപ പോലും ചെലവാകില്ല

Published : Feb 20, 2025, 10:22 AM ISTUpdated : Feb 20, 2025, 10:24 AM IST
ഇനി യാത്രകൾ ഉപേക്ഷിക്കേണ്ട...ഈ സ്ഥലങ്ങളിൽ താമസം, ഭക്ഷണം എല്ലാം സൗജന്യം! ഒരു രൂപ പോലും ചെലവാകില്ല

Synopsis

ബജറ്റ് കൂടുന്നതോടെ പലരും നേരത്തെ പ്ലാൻ ചെയ്ത യാത്രകൾ ഉപേക്ഷിക്കാറുണ്ട്. 

കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ, ചിലപ്പോൾ തിരക്കേറിയ സീസണുകളിൽ ഹോട്ടലുകളുടെയും മറ്റും നിരക്കുകൾ കുത്തനെ ഉയരാറാണ് പതിവ്. ഇതോടെ ആഗ്രഹമുണ്ടെങ്കിൽ പോലും ബജറ്റ് നോക്കി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഇത്തരം കാരണങ്ങളാൽ പലപ്പോഴും ആളുകൾ യാത്രകൾ ഉപേക്ഷിക്കാറുണ്ട്. 

ഏതൊരു യാത്രയിലും ഏറ്റവും പ്രധാനമാണ് താമസവും ഭക്ഷണവും. യാത്രകളിൽ ഏറ്റവും കൂടുതൽ പണം ചെലവാകുന്നതും ഇത്തരം കാര്യങ്ങളിലാണ്. ആ​ഗ്രഹങ്ങൾ മനസിൽ മാത്രം സൂക്ഷിക്കാനുള്ളതല്ല. ഇനി ഒരു യാത്ര ആസൂത്രണം ചെയ്യുമ്പോൾ ബജറ്റിനെക്കുറിച്ച് വിഷമിക്കേണ്ട കാര്യവുമില്ല. കാരണം, ഇന്ത്യയിൽ സൗജന്യമായി താമസിക്കാൻ കഴിയുന്ന ചില സ്ഥലങ്ങളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

മണികരൺ സാഹിബ് ഗുരുദ്വാര (ഹിമാചൽ പ്രദേശ്) 

ഇന്ത്യയുടെ ടൂറിസം ചരിത്രത്തിൽ പ്രധന സ്ഥാനം അലങ്കരിക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ഇന്ന് നിരവധിയാളുകളാണ് ഹിമാചൽ പ്രദേശിലേയ്ക്ക് യാത്ര ചെയ്യാറുള്ളത്. ദില്ലിയിലോ പരിസര പ്രദേശങ്ങളിലോ താമസിക്കുന്നവരിൽ ഭൂരിഭാഗവും ഹിമാചൽ പ്രദേശിലേയ്ക്ക് യാത്ര ചെയ്യാറുണ്ട്. ഹിമാചലിലെ കസോളിലുള്ള മണികരൺ സാഹിബ് ഗുരുദ്വാരയിൽ നിങ്ങൾക്ക് സൗജന്യമായി താമസിക്കാം. സൗജന്യ താമസത്തിന് പുറമേ, സൗജന്യ പാർക്കിംഗ് സൗകര്യവും സൗജന്യ ഭക്ഷണവും (ലങ്കാർ) ഇവിടെ ലഭിക്കും. 

ഗീതാ ഭവൻ (ഋഷികേശ്)  

ഭക്തിയും വിശ്വാസവും സമന്വയിക്കുന്ന ഋഷികേശ് എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. ഇവിടെ സ്ഥിതി ചെയ്യുന്ന ഗീതാ ഭവൻ ആശ്രമത്തിൽ നിങ്ങൾക്ക് സൗജന്യമായി താമസിക്കാം. സൗജന്യ താമസത്തിന് പുറമേ, നിങ്ങൾക്ക് ഇവിടെ സൗജന്യ ഭക്ഷണവും ലഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ വന്ന് താമസിക്കുന്ന ആശ്രമത്തിൽ ഏകദേശം 1000 മുറികളുണ്ട്. 

ഇഷാ ഫൗണ്ടേഷൻ 

സഞ്ചാരികൾക്കും യോ​ഗ, ധ്യാനം എന്നിവയോട് താത്പ്പര്യമുള്ളവ‌‍ർക്കും ഒരുപോലെ പോകാൻ സാധിക്കുന്ന സ്ഥലമാണ് കോയമ്പത്തൂരിലെ ഇഷാ യോ​ഗ സെന്റ‍ർ (ഇഷാ ഫൗണ്ടേഷൻ). കോയമ്പത്തൂരിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ഈഷാ ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത്. യോഗ, പരിസ്ഥിതി, സാമൂഹിക പ്രവർത്തനം എന്നീ മേഖലകളിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെയുള്ള ആദിയോ​ഗിയുടെ പ്രതിമ പ്രശസ്തമാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെ സംഭാവന നൽകാനും സൗജന്യമായി താമസിക്കാനും കഴിയും. 

ഗോവിന്ദ് ഘട്ട് ഗുരുദ്വാര (ചമോലി, ഉത്തരാഖണ്ഡ്)

 

ഉത്തരാഖണ്ഡ് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ചമോലി ജില്ലയിലെ അളകനന്ദ നദിക്കടുത്തായി സ്ഥിതി ചെയ്യുന്ന ​ഗോവിന്ദ് ഘട്ട് ​ഗുരുദ്വാര മികച്ച ഓപ്ഷനാണ്. വിനോദ സഞ്ചാരികൾക്കും സാഹസിക യാത്രക്കാർക്കും ഭക്തർക്കുമെല്ലാം ഇവിടെ സൗജന്യമായി താമസിക്കാം. ഗുരുദ്വാരയിൽ നിന്ന് മലനിരകളുടെ മനോഹരമായ കാഴ്ചകൾ കാണാനും കഴിയും.  

READ MORE: മരണക്കെണി ഒരുക്കുന്ന മാരക സസ്യങ്ങൾ; ഈ പൂന്തോട്ടത്തിൽ പ്രവേശിക്കാൻ ജീവൻ പണയം വെയ്ക്കണം!

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ