ബീച്ചിന് മുഴുവൻ ചുവപ്പ് നിറം, മണൽ ഒരു തരി പോലുമില്ല! അമ്പരപ്പിക്കുന്ന റെഡ് ബീച്ച് കാണാൻ പോകാം

Published : Feb 26, 2025, 11:01 AM IST
ബീച്ചിന് മുഴുവൻ ചുവപ്പ് നിറം, മണൽ ഒരു തരി പോലുമില്ല! അമ്പരപ്പിക്കുന്ന റെഡ് ബീച്ച് കാണാൻ പോകാം

Synopsis

റെഡ് ബീച്ച് ഒരു വന്യജീവി സങ്കേതം കൂടിയാണെന്നതാണ് മറ്റൊരു സവിശേഷത. 

ലോകത്താകമാനം വ്യത്യസ്ത തരത്തിലുള്ള ബീച്ചുകളുണ്ട്. ഓരോ ബീച്ചിനും ഓരോ തരത്തിലുള്ള സവിശേഷതകളുമുണ്ട്. എന്നാൽ, ഒരു ബീച്ചിന് മുഴുവൻ ചുവപ്പ് നിറമാണെങ്കിലോ? അത്തരത്തിലൊരു ബീച്ചാണ് ചൈനയിലെ ലിയോണിങ് പ്രവിശ്യയിലെ പാൻജിനിലുള്ള റെഡ് ബീച്ച്. 

റെഡ് ബീച്ചിൽ മണൽ ഒരു തരിപോലുമില്ലെന്നതാണ് മറ്റൊരു സവിശേഷത. കാരണം ഈ പ്രദേശം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചതുപ്പ് പ്രദേശങ്ങളിലൊന്നാണ്. പേരിൽ മാത്രമേ ബീച്ച് ഉള്ളൂവെന്ന് ചുരുക്കം. സുയെദ സൽസ എന്ന ഒരു പ്രത്യേക തരം ചെടിയാണ് ബീച്ചിനെ മുഴുവൻ ചുവപ്പിക്കുന്നത്. വസന്തകാലത്ത് പച്ച നിറത്തിലാണ് ഈ ചെടി കാണപ്പെടുക. പിന്നീട് ശരത്കാലത്ത് ഇത് കടും ചുവപ്പ് നിറമായി മാറുന്നു. ഇതോടെ ബീച്ച് മുഴുവൻ ചുവന്ന് തുടുക്കും. ശൈത്യകാലം ആരംഭിക്കുമ്പോൾ ഈ ചെടിയ്ക്ക് പർപ്പിൾ നിറമാകുകയും ചെയ്യും. കണ്ണെത്താ ദൂരത്തോളം നീണ്ടുനിൽക്കുന്ന റെഡ് ബീച്ചിലെത്തിയാൽ മറ്റൊരു ലോകത്ത് എത്തിയ അനുഭൂതിയാണ് ലഭിക്കുക. മാത്രമല്ല, റെഡ് ബീച്ച് ഒരു വന്യജീവി സങ്കേതം കൂടിയാണ്. അപൂർവ ഇനം പക്ഷികൾ ഉൾപ്പെടെ 260-ലധികം പക്ഷി ഇനങ്ങളുടെ ആവാസ കേന്ദ്രമാണിത്. 

പ്രദേശത്തിന്റെ ഭൂരിഭാഗവും സംരക്ഷിത മേഖലയായതിനാൽ നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കൂടി കറങ്ങി നടക്കാൻ കഴിയില്ല. പകരം,  അതിലോലമായ ആവാസവ്യവസ്ഥയെ ശല്യപ്പെടുത്താതെ മികച്ച കാഴ്ചകൾ കണ്ട് ആസ്വദിച്ച് നടക്കാൻ സന്ദ‍ർശകരെ അനുവദിക്കുന്ന മനോഹരമായ ഒരു ബോർഡ്‌വാക്ക് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയാണ് റെഡ് ബീച്ച് സന്ദ‍ർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ബീജിംഗിൽ നിന്ന് പഞ്ചിനിലേക്ക് ഒരു ട്രെയിനിലോ ബസിലോ കയറി പോകാം. തുടർന്ന് റെഡ് ബീച്ചിലേക്ക് ഒരു ടാക്സി പിടിക്കാം. 

READ MORE: വീക്കെൻഡ് ട്രിപ്പ് വയനാട്ടിലേക്കാണോ? ഈ സ്ഥലം മിസ്സാക്കല്ലേ...

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ