സ്യൂട്ട്കേസിന്റെ ഈ നിറം നിങ്ങളുടെ യാത്രയെ പ്രതികൂലമായി ബാധിക്കും! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Nov 20, 2025, 04:19 PM IST
Suitcase

Synopsis

യാത്രകൾക്കായി സ്യൂട്ട്കേസ് തിരഞ്ഞെടുക്കുമ്പോൾ നിറത്തിന് വലിയ പ്രാധാന്യമുണ്ട്. വേറിട്ടുനിൽക്കുന്ന തിളക്കമുള്ള നിറങ്ങളോ പാറ്റേണുകളോ ഉള്ളവ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

യാത്രകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സ്യൂട്ട്കേസുകൾ. സാധനങ്ങൾ കൊണ്ടുപോകുന്നതിന് പലരും സ്യൂട്ട്കേസുകളാണ് ഉപയോ​ഗിക്കാറുള്ളത്. പുതിയൊരു സ്യൂട്ട്കേസ് വാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് സ്യൂട്ട്കേസിന്റെ നിറത്തിന് വലിയ പ്രാധാന്യം തന്നെയുണ്ട്. ലോകമെമ്പാടും വാങ്ങിയ സ്യൂട്ട്കേസുകളിൽ 40%-ത്തിലധികം കറുത്ത നിറത്തിലുള്ളതാണെന്നാണ് സമീപകാല സർവേകൾ പറയുന്നത്.

തിരിച്ചറിയാൻ ഏറ്റവും പ്രയാസമുള്ളതും കാണാതാകാൻ സാധ്യതയുള്ളതുമാണ് കറുത്ത സ്യൂട്ട്കേസുകൾ. നിങ്ങളുടെ ലഗേജ് വേറിട്ടു നിർത്താൻ തിളക്കമുള്ള നിറമുള്ളതോ അല്ലെങ്കിൽ എന്തെങ്കിലും പ്രത്യേക പാറ്റേണുകളോ ഉള്ള സ്യൂട്ട്കേസുകൾ ഉപയോ​ഗിക്കുന്നതാണ് നല്ലത്. നിരവധി കറുത്ത ബാഗുകൾക്കിടയിൽ വൈബ്രന്റായ സ്യൂട്ട്കേസുകൾ കണ്ടെത്താൻ വളരെ എളുപ്പമാണ്. കറുത്ത ലഗേജുള്ളവർക്ക് അവയെ തിരിച്ചറിയാൻ എളുപ്പമാക്കുന്നതിന് വർണ്ണാഭമായ ലഗേജ് ടാഗുകൾ, സ്റ്റിക്കറുകൾ അല്ലെങ്കിൽ പാറ്റേൺ ചെയ്ത സ്ട്രാപ്പുകൾ പോലെയുള്ള ഐഡന്റിഫയറുകൾ ചേർക്കണമെന്ന് ട്രാവൽ വിദ​ഗ്ധർ നിർദ്ദേശിക്കുന്നു.

നിങ്ങളുടെ ലഗേജ് നഷ്ടപ്പെടാതിരിക്കാനുള്ള ചില നുറുങ്ങുകൾ

1. നേരത്തെ എത്തുക: നിങ്ങളുടെ ലഗേജ് മുൻകൂട്ടി പരിശോധിക്കാൻ എയർലൈൻ ജീവനക്കാർക്ക് സമയം നൽകുക. ഇത് നിങ്ങളുടെ ല​ഗേജ് ടാഗ് ചെയ്ത് ശരിയായി ലോഡ് ചെയ്യാൻ ജീവനക്കാർക്ക് മതിയായ സമയം നൽകുന്നു.

2. സുരക്ഷിതമായ ലഗേജ് ടാഗുകൾ ഉപയോഗിക്കുക: നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങൾ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തിയ ഒരു ടാഗ് അറ്റാച്ച് ചെയ്യുക. സുരക്ഷാ കാരണങ്ങളാൽ നിങ്ങളുടെ മേൽവിലാസം ചേർക്കുന്നത് ഒഴിവാക്കുക.

3. നിങ്ങളുടെ ബാഗ് വ്യത്യസ്തമാക്കുക: നിങ്ങളുടെ ബാഗ് മറ്റുള്ളവരിൽ നിന്ന് എളുപ്പത്തിൽ വേർതിരിച്ചറിയാൻ വർണ്ണാഭമായ റിബണുകളോ ഇഷ്ടാനുസൃതമായി നിർമ്മിച്ച പോസ്റ്ററുകളോ ചേർക്കാം.

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ