റെയിൽവേ മേല്‍പ്പാലത്തിനടിയിൽ ഒരു പൊതു ഇടം; ചെലവ് 2 കോടി, കൊല്ലത്തെ 'വീ' പാര്‍ക്ക് നാളെ ഉദ്ഘാടനം ചെയ്യും

Published : Feb 28, 2025, 06:25 PM IST
റെയിൽവേ മേല്‍പ്പാലത്തിനടിയിൽ ഒരു പൊതു ഇടം; ചെലവ് 2 കോടി, കൊല്ലത്തെ 'വീ' പാര്‍ക്ക് നാളെ ഉദ്ഘാടനം ചെയ്യും

Synopsis

രണ്ട് കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പ് ഈ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

കൊല്ലം ടൗണ്‍ഹാളിന് എതിര്‍വശം റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ ഒരുക്കിയ 'വീ' പാര്‍ക്ക് നാളെ (മാര്‍ച്ച് 1) രാവിലെ 10.30ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. സംസ്ഥാനത്തെ മേല്‍പാലങ്ങളുടെ അടിവശം സൗന്ദര്യവത്കരിക്കുന്ന പദ്ധതികളില്‍ ആദ്യത്തേതാണ് എസ്.എന്‍ കോളേജ് ജം​ഗ്ഷന് സമീപം യാഥാര്‍ഥ്യമാകുന്നത്. 

ടൂറിസം വകുപ്പ് രണ്ട് കോടി രൂപ ചെലവിട്ടാണ് പാര്‍ക്ക് ഒരുക്കിയത്. ഉപയോഗപ്പെടാതെ കിടക്കുന്ന പ്രദേശങ്ങള്‍ ജനസൗഹൃദ മാതൃകാ പൊതു ഇടങ്ങളായി മാറ്റിയെടുക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, കെ.ബി ഗണേഷ്‌കുമാര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മേയര്‍ ഹണി ബെഞ്ചമിന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡി ഡോ. കെ. മനോജ്കുമാര്‍ പദ്ധതി വിശദീകരിക്കും. ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍, ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്, സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

READ MORE: എറണാകുളത്ത് എത്തുന്ന യാത്രക്കാർ ഇനി വിയ‍ർക്കേണ്ട; ശീതീകരിച്ച വിശ്രമ കേന്ദ്രമൊരുക്കി കെഎസ്ആർടിസി, ഉദ്ഘാടനം നാളെ

PREV
Read more Articles on
click me!

Recommended Stories

ഇനി ഫ്ലൈറ്റ് കാത്തിരുന്ന് ബോറടിക്കണ്ട; ബെംഗളൂരു എയർപോർട്ടിൽ ജെൻ സി ഹാംഗ്ഔട്ട് സോൺ
ഗോവയിലേയ്ക്ക് ട്രിപ്പ് പ്ലാൻ ചെയ്തോ? പെൺകുട്ടികൾക്ക് ഇതാ ചില സിമ്പിൾ ടിപ്സ്