സന്തുഷ്ട കുടുംബത്തിന് സാമ്പത്തിക നിക്ഷേപം; സാധാരണക്കാര്‍ക്ക് ചെയ്യാവുന്നത്...

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും സാമ്പത്തികമായ നിക്ഷേപങ്ങളെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടുകയാണോ?  മൂന്നാമതൊരാള്‍ നിങ്ങള്‍ക്കിടയിലേക്ക് കടന്നുവരികയാണെങ്കില്‍ പാലിക്കേണ്ട മുന്നൊരുക്കങ്ങളെന്തൊക്കെയാണ്?  കൃത്യമായ പ്ലാനിങ്ങുകളോടെ ജീവിതത്തെ സമീപിക്കുകയാണെങ്കില്‍ സാമ്പത്തികമായ ഭദ്രത ഉറപ്പ് വരുത്തിയുള്ള സുഗമമായ ജീവിതമായിരിക്കും നിങ്ങളുടേത്.  പ്രഗ്‌നന്‍സി, പോസ്റ്റ് പ്രഗ്‌നന്‍സി, കുട്ടിയുടെ ഭാവി എന്നിങ്ങനെ മൂന്നായി തിരിച്ചുവേണം സാമ്പത്തികമായ പ്ലാനിങ് നടത്തേണ്ടത്. ഗര്‍ഭകാലത്തെ ചെലവ് കണ്ടെത്തുന്നതിന് വിവിധ തരം ഇന്‍ഷൂറന്‍സ് പ്ലാനുകളുണ്ട്. അതെക്കുറിച്ച് മനസിലാക്കി ആവശ്യാനുസരണം പ്ലാനുകള്‍ ഉപയോഗപ്പെടുത്താം.