About the Awards

ഏഷ്യാനെറ്റ് ന്യൂസ് 'ചെറുകിട- ഇടത്തരം വ്യവസായ സംരംഭക' പുരസ്‌കാരങ്ങൾ

കേരളത്തിലെ ചെറുകിട- ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് ഊർജ്ജം പകരുക എന്ന ലക്ഷ്യത്തോടെ ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുകയാണ് - ഏഷ്യാനെറ്റ് ന്യൂസ് SME പുരസ്കാരങ്ങൾ. ചെറുകിട-ഇടത്തരം വ്യവസായ സംരംഭകരുടെ ശബ്ദങ്ങൾക്ക് കരുത്തേകാനും, ആഗോളതലത്തിൽത്തന്നെ കിടപിടിക്കുന്ന രീതിയിലുള്ള കേരളത്തിലെ SME സംരംഭങ്ങളെ തിരിച്ചറിഞ്ഞ് അംഗീകരിക്കുവാനുമുള്ള ഞങ്ങളുടെ ഒരു എളിയ പരിശ്രമമാണ് ഈ പുരസ്കാരങ്ങൾ.

കേരളത്തിലെ ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയൊരു വേദിയാകും ഈ പുരസ്കാരങ്ങളുടേത്. വ്യവസായ മേഖലയിൽ അനുദിനം കടന്നുവന്നുകൊണ്ടിരിക്കുന്ന പുത്തൻ ട്രെൻഡുകളെ പരിചയപ്പെടാൻ ഒരവസരമാവും ഇത്. ഏഷ്യാനെറ്റ് ന്യൂസ് പോലെ ഒരു വലിയ മാധ്യമ സ്ഥാപനവുമായുള്ള സഹകരണം വിപണനത്തിന് വൻ സാധ്യതകളാവും നിങ്ങൾക്കുമുന്നിൽ തുറന്നിടുക. ചെറുകിട-ശരാശരി വ്യവസായങ്ങളെ സ്വന്തം കർമ്മമണ്ഡലമായി തെരഞ്ഞെടുത്ത്, കഠിനാദ്ധ്വാനത്തിലൂടെ വിജയം കൈവരിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് ഈ പുരസ്കാരങ്ങളിലൂടെ ആദരിക്കുന്നത്. ഉത്പന്നത്തിലെ പുതുമ, ഉത്പാദനത്തിന്റെ ഓരോഘട്ടങ്ങളിലും പുലർത്തുന്ന ഗുണനിലവാരം, വിതരണ-വില്പനാ ശൃംഖലകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനരീതി, സാമ്പത്തികമായുണ്ടാവുന്ന ലാഭം അങ്ങനെ എല്ലാവിധ ഘടകങ്ങളും കണക്കിലെടുത്താണ് പുരസ്‌കാര നിർണയ സമിതി വിജയികളെ നിശ്ചയിക്കുന്നത്.

ചെറുകിട-ശരാശരി വ്യവസായ സംരംഭങ്ങൾക്ക് വ്യാവസായിക രംഗത്ത് കിട്ടാവുന്ന വലിയ അംഗീകാരമാവും ഏഷ്യാനെറ്റ് ന്യൂസ് SME പുരസ്കാരങ്ങൾ.

മത്സരവിഭാഗങ്ങൾ
  1. തുണി/വസ്ത്രങ്ങൾ
  2. കാർഷിക /പ്രൊസസ്ഡ് ഫുഡ്/ സീഫുഡ്
  3. കരകൗശല വസ്തുക്കൾ
  4. ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ
  5. ഫാർമസ്യൂട്ടിക്കൽ/ബയോ-ടെക്‌നോളജി ഉത്പന്നങ്ങൾ.
  6. കൃഷി ഉപകരണനിർമ്മാണം
  7. തടി/സ്റ്റീൽ ഫർണിച്ചറുകൾ
  8. റബ്ബർ ഉത്പന്നങ്ങൾ
  9. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ
  10. പ്രിന്റിങ് പാക്കേജിങ്ങ്
  11. ചെരുപ്പ്/ഷൂസ് നിർമ്മാണം.
  12. SME ഓഫ് ദി ഇയർ പുരസ്കാരം.
  13. മികച്ച വനിതാ സംരംഭക.
  14. മികച്ച യുവസംരംഭക/സംരംഭകൻ.
  15. സാമൂഹിക പ്രതിബദ്ധതയുള്ള വ്യവസായസംരംഭം.
പുരസ്‌കാരത്തിന് സമർപ്പിക്കാനുള്ള മാനദണ്ഡങ്ങൾ
  • കേരളത്തിൽ രജിസ്റ്റർ ചെയ്ത ഒറ്റയ്ക്കോ പാർട്ണർഷിപ്പിലോ നടത്തപ്പെടുന്ന,അല്ലെങ്കിൽ പബ്ലിക്/പ്രൈവറ്റ് കമ്പനികൾ, അല്ലെങ്കിൽ കുടുംബസ്ഥാപനം, അല്ലെങ്കിൽ ട്രസ്റ്റുകൾ വഴി പ്രവർത്തിക്കുന്ന ചുരുങ്ങിയത് മൂന്നുവർഷമെങ്കിലും പ്രവർത്തനചെറുകിട-ശരാശരി വ്യവസായ സംരംഭങ്ങളാവണം.
  • ഉടമകൾ ഇപ്പോൾ കേരളത്തിൽ താമസമുള്ള ഇന്ത്യൻ പൗരന്മാരായിരിക്കണം.
  • 31 മാർച്ച് 2018 അല്ലെങ്കിൽ 31 ഡിസംബർ 2017ന് 250 കോടിക്കു താഴെ വരുമാനമുള്ള കമ്പനികളായിരിക്കണം.
  • പങ്കെടുക്കുന്നയാളിന്റെ കേരളത്തിലെ വ്യവസായവുമായി ബന്ധപ്പെട്ടായിരിക്കണം എൻട്രി.
  • സഹോദരസ്ഥാപനങ്ങളുടെയോ, മാതൃസ്ഥാപനങ്ങളുടെയോ പേരിലോ അല്ലെങ്കിൽ മാതൃസ്ഥാപനങ്ങളുടെ ഉപസ്ഥാപനങ്ങളുടെ പേരിലോ ആവരുത് എൻട്രി.
  • ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ജീവനക്കാർ, പുരസ്കാരം സ്പോൺസർചെയ്യുകയോ, പ്രസ്തുത പരിപാടിയിൽ പാർട്ണർമാരായി പങ്കെടുക്കുകയോ ചെയ്യുന്ന കമ്പനികൾ പങ്കെടുക്കാൻ പാടില്ല.
  • പുരസ്‌കാരത്തിന് പരിഗണിക്കപ്പെടാനുള്ള യോഗ്യതയെ സംബന്ധിച്ച ഏതൊരു തർക്കത്തിന്റെയും അന്തിമ തീരുമാനം ജൂറിയുടേതായിരിക്കും