എല്ലാത്തരം മണ്ണിലും ചേന വളരുമെങ്കിലും നല്ല നീര്‍വാർച്ചയും ധാരാളം ജൈവാംശം അടങ്ങിയ മണ്ണില്‍ നന്നായി വളരും.
agriculture Sep 26 2025
Author: Web Desk Image Credits:Getty
Malayalam
മാര്‍ച്ച്
ഫെബ്രുവരി മാസത്തില്‍ കൃഷി സ്ഥലം നന്നായി കിളച്ച് ഒരുക്കി മാര്‍ച്ച് മാസമാണ് ചേന കൃഷിക്ക് ഏറ്റവും യോജിച്ച സമയം.
Image credits: Getty
Malayalam
കുഴി
ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 90 സെന്റീ മീറ്റര്‍ അകലത്തില്‍ 60 സെന്റീ മീറ്റര്‍ വൃത്താകൃതിയില്‍ 45 സെന്റീ മീറ്റര്‍ ആഴത്തിലും കുഴിയെടുക്കുക.
Image credits: Getty
Malayalam
ജൈവവളവും
ഈ കുഴിയിൽ മേല്‍മണ്ണും 2 - 3 കിലോ ജൈവവളവും ചേര്‍ത്ത് മണ്ണിളക്കി വിത്തു ചേന നടണം.
Image credits: Getty
Malayalam
ഒരു കിലോ വരെ
വിത്ത് ചേന തിരഞ്ഞെടുക്കുമ്പോൾ മുക്കാൽ കിലോ മുതൽ ഒരു കിലോ വരെ ഭാരമുള്ളത് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
Image credits: Getty
Malayalam
ഒരു മുകുളം എങ്കിലും
ഓരോ വിത്തു ചേന കഷ്ണത്തിലും ഒരു മുകുളം എങ്കിലും ഉണ്ടായിരിക്കണം. നട്ടതിന് ശേഷം കുഴിയില്‍ പച്ചിലകളോ, ഉണക്ക കരിയില കൊണ്ടോ കുഴി മൂടുക. മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിന് വേണ്ടിയാണ് ഇത്.
Image credits: Getty
Malayalam
ആരോഗ്യമുള്ളത്
മുള കിളിര്‍ത്തു വരുമ്പോള്‍ ഒന്നിലധികം ഉണ്ടായാല്‍ ഏറ്റവും ആരോഗ്യമുള്ളത് നിലനിര്‍ത്തിയിട്ട് ബാക്കിയുള്ളത് അടര്‍ത്തി കളയുക
Image credits: Getty
Malayalam
വിളവെടുക്കാം
ചെടി ഉണങ്ങി കരിയുന്നതാണ് വിളവെടുക്കാന്‍ പാകമായതിന്റെ ലക്ഷണം. നട്ട് എട്ട് - ഒന്‍പത് മാസങ്ങള്‍ക്കകം വിളവെടുക്കാവുന്നതാണ്.