Agriculture

ചര്‍മ്മത്തിനും മുടിക്കും

കറ്റാർവാഴ ചർമ്മത്തിനും മുടിക്കും ഒക്കെ നല്ലതാണ്. മിക്കവാറും ആളുകൾ കറ്റാർവാഴ ജെല്ലുകൾ വാങ്ങുന്നവരാണ്. എന്നാൽ, കറ്റാർവാഴ വീട്ടിൽ തന്നെ വളർത്തിയെടുക്കുന്നതാണ് ഉത്തമം. 

Image credits: Getty

എളുപ്പത്തില്‍ വളര്‍ത്താം

കറ്റാർവാഴ വീട്ടിൽ വളർത്തിയെടുക്കുന്നത് വളരെ എളുപ്പമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 

Image credits: Getty

വിത്തോ ചെടിയോ

വിത്തിൽ നിന്ന് വേണമെങ്കിൽ ചെടി വളർത്തി എടുക്കാം. അല്ലെങ്കിൽ നഴ്സറികളിൽ നിന്നും ചെടിയായി തന്നെ വാങ്ങിയാൽ മതി. 

Image credits: Getty

പാത്രങ്ങളെടുക്കുമ്പോള്‍

നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താവണം കറ്റാർവാഴ നടുന്നത്. അതുപോലെ വെള്ളം കെട്ടിക്കിടന്നാൽ ചീഞ്ഞുപോകുന്നത് കൊണ്ട് ഡ്രെയിനേജ് ദ്വാരങ്ങളുള്ള പാത്രങ്ങളെടുക്കാം. 

Image credits: Getty

സൂര്യപ്രകാശം

നാലഞ്ചുമണിക്കൂർ നേരമെങ്കിലും നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് കറ്റാർവാഴ നടാൻ നല്ലത്. ടെറസ്സിലോ പുറത്ത് വെയിൽ കിട്ടുന്നിടത്തോ വളർത്താം. 

Image credits: Getty

വെള്ളം

അമിതമായി വെള്ളം നനച്ചാൽ ചെടി ചീഞ്ഞുപോകും. നല്ല ഡ്രെയിനേജ് ദ്വാരങ്ങളുള്ള പാത്രങ്ങളിൽ നന്നായി നനയ്ക്കുകയും വെള്ളം ഒഴുകിപ്പോകാൻ അനുവദിക്കുകയും ചെയ്താൽ മതി. 

Image credits: Getty

വളം

അതുപോലെ, വളങ്ങളൊന്നും കറ്റാർവാഴയ്ക്ക് ആവശ്യമില്ല. അല്ലാതെ തന്നെ അവ വളർന്നോളും. 

 

Image credits: Getty

പഴത്തോലും മുട്ടത്തോടും

ചകിരിച്ചോർ കറ്റാർവാഴ നടുമ്പോൾ ഇട്ടുകൊടുക്കുന്നത് ഇത് നന്നായി വളരാൻ സഹായിക്കും. അതുപോലെ, പഴത്തോൽ, മുട്ടത്തോട് ഒക്കെ മിക്സ് ചെയ്ത് ഇട്ടുകൊടുക്കാം. 

Image credits: Getty
Find Next One