Agriculture

വീട്ടിൽ വളർത്താം

ഒരുപാട് ​ഗുണങ്ങളുള്ള കറ്റാർവാഴ പുറത്ത് നിന്നും വാങ്ങേണ്ട കാര്യമില്ല. പകരം ആവശ്യത്തിനുള്ളത് വീട്ടിൽ തന്നെ വളർത്താം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 

Image credits: Pixabay

സൂര്യപ്രകാശം, മണ്ണ്, വെള്ളം

വരണ്ടതും മഴ കുറവുള്ളതുമായ സ്ഥലങ്ങളിലാണ് കറ്റാർ വാഴ എളുപ്പം വളരുന്നത്. സൂര്യപ്രകാശം, മണ്ണ്, വെള്ളം ഇവയൊക്കെ മനസിലാക്കിയാൽ കറ്റാർവാഴ എളുപ്പത്തിൽ വളർത്താം. 

Image credits: Pixabay

സൂര്യപ്രകാശം

നന്നായി സൂര്യപ്രകാശം വേണ്ടുന്ന ചെടിയാണ് കറ്റാർവാഴ. 4-5 മണിക്കൂർ നേരിട്ടുള്ള സൂര്യപ്രകാശം കിട്ടുന്നുണ്ട് എന്ന് ഉറപ്പിക്കണം. 

Image credits: Pixabay

വെള്ളം

വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിൽ കറ്റാർവാഴ വളർത്തരുത്. വെള്ളം വാർന്നു പോകാൻ ദ്വാരമുള്ള പാത്രം എടുക്കാം. മുകളിലെ മണ്ണ് വരണ്ട ശേഷമേ വീണ്ടും വെള്ളമൊഴിക്കാവൂ. 
 

Image credits: Pixabay

വളം വേണ്ട

കറ്റാർവാഴ നന്നായി വളരാൻ വളമെന്തെങ്കിലും ഇട്ടുകൊടുക്കണോ എന്ന് സംശയിക്കുന്നവരുണ്ടാകും. അതിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ അവ നന്നായി വളരും. 

Image credits: Pixabay

ചകിരിച്ചോർ

കറ്റാർവാഴ എളുപ്പത്തിൽ വളരുന്നതിന് ചകിരിച്ചോർ നല്ലതാണ്. പഴത്തോലും മുട്ടത്തോടും പൊടിച്ച് മിക്സ് ചെയ്ത് നടുന്ന മണ്ണിലിട്ട് കൊടുക്കുന്നതും പെട്ടെന്ന് വളരാൻ സഹായിക്കും. 

Image credits: Pixabay

മാറ്റിനടാം

കൂടുതൽ കൂടുതൽ ചെടികളുണ്ടാവുമ്പോൾ അവ മാറ്റിനടാം. ഇല്ലെങ്കിൽ ആർക്കെങ്കിലും നൽകാം. അതുപോലെ ഇലകൾ വെട്ടിയെടുക്കുമ്പോൾ വലിപ്പമേറിയ, മൂത്തവ നോക്കിയെടുക്കാം. 
 

Image credits: Pixabay
Find Next One