Malayalam

വീട്ടിൽ തന്നെ

മിക്ക വീടുകളിലും എപ്പോഴും കാണുന്ന ഒന്നായിരിക്കും പച്ചമുളക്. കടകളിൽ നിന്നും വാങ്ങുന്നതിന് പകരം പച്ചമുളക് വീട്ടില്‍ വളര്‍ത്താം.

Malayalam

യോജിച്ച സ്ഥലം

പച്ചമുളക് വളർത്താൻ യോജിച്ച സ്ഥലവും അനുയോജ്യമായ മണ്ണും തയ്യാറാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. 

Image credits: Getty
Malayalam

ഗുണമുള്ള മണ്ണ്

നല്ല ​ഗുണമുള്ള മണ്ണ് തന്നെ തിരഞ്ഞെടുക്കണം. നീർവാർച്ചയുള്ള മണ്ണ് വേണം തെരഞ്ഞെടുക്കാൻ. കംപോസ്റ്റും ചേർത്ത് മണ്ണ് തയ്യാറാക്കാം. 

Image credits: Getty
Malayalam

നടുന്നതെങ്ങനെ

രണ്ട് മൂന്ന് ദിവസം ഈ മണ്ണ് വെയിലത്ത് വയ്ക്കാം. ശേഷം 2-3 ഇഞ്ച് ആഴത്തിൽ വിത്ത് നടാം. 

Image credits: Getty
Malayalam

വെള്ളം

നട്ടയുടനെ തന്നെ രണ്ട് കപ്പ് വെള്ളം ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. ഇടയ്ക്കിടയ്ക്ക് വെള്ളം നനയ്ക്കാൻ ശ്രദ്ധിക്കണം. മണ്ണ് വരണ്ടുപോകരുത്. 

Image credits: Getty
Malayalam

സൂര്യപ്രകാശം

സൂര്യപ്രകാശം കിട്ടുന്നിടത്ത് വേണം തൈ നട്ടിരിക്കുന്ന പാത്രം വയ്ക്കാൻ. പക്ഷേ, കഠിനമായ സൂര്യപ്രകാശം ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. 

Image credits: Getty
Malayalam

കള

ചെടിക്കരികിലായി കള വളരുന്നുണ്ടെങ്കിൽ അത് മുടങ്ങാതെ പറിച്ച് കളയാൻ ശ്രദ്ധിക്കണം. 

 

Image credits: Getty
Malayalam

ഒരുമാസം

ഒരുമാസം കഴിയുമ്പോൾ തന്നെ പച്ചമുളക് പറിച്ചെടുക്കാൻ പറ്റും. കത്രികയുപയോ​ഗിച്ച് കട്ട് ചെയ്തെടുക്കാൻ ശ്രദ്ധിക്കണം. 

Image credits: Getty

ബീറ്റ്‍റൂട്ട് ഇൻഡോറായി വളർത്താം, 6 കാര്യങ്ങൾ ശ്രദ്ധിക്കൂ

വെളുത്തുള്ളി വാങ്ങാൻ കടയിലേക്കോടണ്ട, വീട്ടിൽ വളർത്താം

ചർമ്മത്തിനും മുടിക്കും ഉത്തമം, കറ്റാർവാഴ വീട്ടിൽത്തന്നെ വളർത്താം

വീടാകെ മണം നിറയട്ടെ, മുല്ലത്തൈ നടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ