Agriculture

അടുക്കളയില്‍ തന്നെ

വീട്ടിൽ പച്ചക്കറികൾ വാങ്ങിക്കഴിഞ്ഞാൽ ചിലതെല്ലാം ചീഞ്ഞും മോശമായും പോകാറുണ്ട്. അതെടുത്ത് കളയുകയാണ് പതിവ്. എന്നാൽ, ചിലത് നമുക്ക് വീട്ടിലെ അടുക്കളയില്‍ തന്നെ വളർത്തിയെടുക്കാം. 
 

Image credits: Getty

പുതിന

5 മുതൽ 6 ഇഞ്ച് വരെ തണ്ടുകൾ മുറിക്കാം, താഴെയുള്ള ഇലകൾ നീക്കം ചെയ്തശേഷം വെള്ളത്തിലിറക്കി വയ്ക്കാം. ഒരാഴ്ച കഴിഞ്ഞാൽ മണ്ണിലേക്ക് മാറ്റിനടാം, കൂടുതൽ ഇലകൾ വരും.

Image credits: Getty

ലെറ്റ്യൂസ്

2 മുതൽ 3 ഇഞ്ച് വരെ ചുവട്ടിൽ നിന്നും കേടുകൂടാതെ മുറിച്ചശേഷം അത് ഒരു പാത്രത്തിൽ/ജാറിൽ വെള്ളത്തിലിറക്കി വയ്ക്കാം. സൂര്യപ്രകാശം കിട്ടുന്നിടത്ത് പാത്രം വയ്ക്കണം. കുറച്ച് ദിവസങ്ങൾ കൂടുമ്പോൾ വെള്ളം മാറ്റണം. 

Image credits: Getty

കാബേജ്

കാബേജിൻ‌റെ വെള്ളനിറത്തിൽ കാണുന്ന കാമ്പ് മുറിച്ചെടുത്ത ശേഷം വെള്ളത്തിൽ ഇട്ട് വയ്ക്കാം. വെള്ളം കുറച്ചേ വയ്ക്കാവൂ. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ വെള്ളം മാറ്റണം. 
 

Image credits: Getty

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് മുളച്ചുവന്നിട്ടുണ്ടെങ്കിൽ അതെടുക്കുക. ഒരു രാത്രി വച്ച് ഉണക്കുക. ശേഷം മണ്ണിൽ നട്ട് വളർത്തിയെടുക്കാം. 

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളി വേര് വരുന്ന ഭാ​ഗം മാത്രം വെള്ളത്തിൽ നിൽക്കുന്ന തരത്തിലുള്ള കുപ്പി/പാത്രത്തിൽ വെള്ളം നിറച്ച് അതിൽ വയ്ക്കാം. നന്നായി വേര് വന്ന ശേഷം ഓരോ പീസുകളെടുത്ത് മണ്ണിൽ നടാം. 

Image credits: Getty

സെലറി

തണ്ട് മുറിക്കുക, ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്കിറക്കി വയ്ക്കാം. വേര് മാത്രമേ മുങ്ങുന്നുള്ളൂ എന്ന് ഉറപ്പിക്കണം. ആഴ്ചയിൽ വെള്ളം മാറ്റണം.

Image credits: Getty
Find Next One