auto blog

സിബിൽ സ്കോർ 700-ൽ കുറവാണെങ്കിൽ, എനിക്ക് കാർ ലോൺ ലഭിക്കുമോ?

മോശം സിബിൽ സ്‌കോറുള്ള ഒരു വ്യക്തിക്ക് പേഴ്സണൽ ലോൺ നേടുക എന്നത് വളരേയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. സിബിൽ സ്കോർ 700-ൽ കുറവുള്ള ഒരാൾക്ക് കാർ ലോൺ ലഭിക്കുമോ? ഇതാ അറിയേണ്ടതെല്ലാം

Image credits: freepik

ഒരു കാർ ലോണിനുള്ള സിബിൽ സ്കോർ എത്ര?

ഏത് സിബിൽ സ്കോറിനെ അടിസ്ഥാനമാക്കിയാണ് ലോൺ നൽകുന്നത് എന്നത്  ലോൺ പോളിസിയെ ആശ്രയിച്ചിരിക്കുന്നു. വരുമാനം, ലോണുകൾ, ജോലി, ഡൗൺ പേയ്‌മെൻ്റ് എന്നിവയും ലോൺ ലഭ്യതയെ സ്വാധീനിക്കും

Image credits: freepik

കുറഞ്ഞ സിബിൽ സ്കോർ ഒരു കാർ ലോണിന് സ്വീകാര്യമാകുമോ?

എല്ലാ കമ്പനികളും കാർ ലോൺ നൽകുന്നതിന് വ്യത്യസ്ത നിയമങ്ങൾ പാലിക്കുന്നു. ലോൺ നൽകുന്ന മിക്ക സ്ഥാപനങ്ങളും 700-ന് മുകളിലുള്ള സിബിൽ സ്കോർ മികച്ചതായി കണക്കാക്കുന്നു.

Image credits: freepik

സിബിൽ സ്കോർ എന്നാൽ

ഒരാളുടെ വായ്പ തിരിച്ചടവ് ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സിബിൽ അല്ലെങ്കിൽ ക്രെഡിറ്റ് സ്കോർ. 700-ൽ കൂടുതൽ സിബിൽ സ്കോർ കടം വാങ്ങുന്നയാൾ വായ്പ തിരിച്ചടയ്ക്കാൻ ശേഷിയുണ്ട് എന്നാണ്

Image credits: freepik

സിബിൽ സ്കോർ പലിശ നിരക്ക് നിശ്ചയിക്കുമോ?

സിബിൽ സ്കോർ ഉയർന്നതാണെങ്കിൽ അയാൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. ബാങ്കുകളോ കമ്പനികളോ കുറഞ്ഞ സിബിലിന് കൂടുതൽ പലിശ ഈടാക്കുന്നു.

Image credits: freepik

സിബിൽ സ്കോർ 700-ൽ കുറവാണെങ്കിൽ

നിങ്ങൾ ഒരു കാർ ലോൺ എടുക്കുകയാണെങ്കിൽ, സിബിൽ സ്കോർ 700-ൽ കുറവാണെങ്കിലും നിങ്ങൾക്ക് ഇപ്പോഴും ഒരു കാർ ലോൺ ലഭിക്കും. പക്ഷേ നിങ്ങൾ ഉയർന്ന പലിശ നൽകേണ്ടിവരും. വ്യവസ്ഥകളും കർശനമായിരിക്കും.

Image credits: freepik

കുറഞ്ഞ സിബിൽ സ്കോർ പ്രശ്‍നങ്ങൾ

കുറഞ്ഞ സിബിൽ സ്കോർ വായ്പ എടുക്കുന്നത് ബുദ്ധിമുട്ടാണ്. സിബിൽ സ്കോർ വളരെ കുറവാണെങ്കിൽ ലോൺ ലഭ്യമല്ല. അത്തരമൊരു സാഹചര്യത്തിൽ, സിബിൽ സ്കോർ മെച്ചപ്പെടുത്തുന്നതിൽ ശ്രമിക്കണം

Image credits: freepik

സിബിൽ സ്കോർ മെച്ചപ്പെടുത്താൻ എന്താണ് ചെയ്യേണ്ടത്?

സിബിൽ ശരിയാക്കാൻ, ഇഎംഐ കൃത്യസമയത്ത് അടയ്ക്കുക. കുടിശ്ശികയുള്ള കടങ്ങൾ കുറയ്ക്കാൻ ശ്രമിക്കുക. ക്രെഡിറ്റ് വിനിയോഗ അനുപാതം മെച്ചപ്പെടുത്തുക. ഇത് നിങ്ങളുടെ സിബിൽ സ്കോർ മെച്ചപ്പെടുത്തും.

Image credits: Getty
Find Next One