Malayalam

ടെസ്റ്റ് ചരിത്രത്തിലാദ്യം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഓസീസ് താരം മാര്‍നസ് ലാബുഷെയ്ന്‍.

Malayalam

ഡേ-നൈറ്റ് ടെസ്റ്റില്‍ 1000

ഡേ-നൈറ്റ് ടെസ്റ്റുകളില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടമാണ് ലാബുഷെയ്ന്‍ സ്വന്തമാക്കിയത്.

Image credits: ANI
Malayalam

അതിവേഗം 1000

10 ടെസ്റ്റുകളിലെ 16 ഇന്നിംഗ്സുകളില്‍ നിന്നാണ് ലാബുഷെയ്ന്‍ 1000 റണ്‍സ് തികച്ചത്.

Image credits: ANI
Malayalam

4 സെഞ്ചുറികള്‍

2019ല്‍ അരങ്ങേറിയ ലാബുഷെയ്ന്‍ 4 സെഞ്ചുറികളും നാലു ഫിഫ്റ്റിയും സഹിതം 66 റണ്‍സ് ശരാശരിയിലാണ്1000 റണ്‍സ് പിന്നിട്ടത്.

Image credits: Getty
Malayalam

രണ്ടാമന്‍ സ്റ്റീവ് സ്മിത്ത്

ഓസീസ് ടീമിലെ സഹതാരം സ്റ്റീവ് സ്മിത്താണ് ഡേ നൈറ്റ് ടെസ്റ്റിലെ റണ്‍വേട്ടയില്‍ ലാബുഷെയ്നിന് പിന്നില്‍ രണ്ടാമത്.

Image credits: ANI
Malayalam

അയിരത്തിലേക്ക് അടുത്ത് സ്മിത്തും

14 ടെസ്റ്റുകളിലെ 25 ഇന്നിംഗ്സുളില്‍ ഒരു സെഞ്ചുറിയും 5 ഫിഫ്റ്റിയും അടക്കം 833 റണ്‍സെടുത്താണ് സ്മിത്ത് രണ്ടാം സ്ഥാനത്തുള്ളത്.

Image credits: ANI
Malayalam

ഓസീസ് ആധിപത്യം

ഡേ നൈറ്റ് ടെസ്റ്റുകളില്‍ 753 റണ്‍സെടുത്തിട്ടുള്ള ഡേവിഡ് വാര്‍ണര്‍ മൂന്നാമതും 752 റണ്‍സടിച്ചിട്ടുള്ള ട്രാവിസ് ഹെഡ് നാലാമതുമാണ്.

Image credits: Getty
Malayalam

അഞ്ചാമൻ റൂട്ട്

ഓസ്ട്രേലിയയില്‍ ആദ്യ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ഡേ നൈറ്റ് ടെസ്റ്റില്‍ 639 റണ്‍സുമായി അഞ്ചാം സ്ഥാനത്തുള്ളത്.

Image credits: Getty
Malayalam

ആറാമനും ഓസീസ് താരം

9 മത്സരങ്ങളില്‍ 575 റണ്‍സ് അടിച്ചിട്ടുള്ള ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ആറാം സ്ഥാനത്ത്.

Image credits: Getty

കോലിയും രോഹിത്തും അടങ്ങുന്ന സവിശേഷ പട്ടികയില്‍ ഇനി അഭിഷേക് ശര്‍മയും

സിക്സര്‍ വേട്ടയിലെ പുതിയ രാജാവ്; വൈഭവിന്‍റെ ലോക റെക്കോര്‍ഡ്

അഖില്‍ സ്കറിയ; ബാറ്റിംഗിലും ബൗളിംഗിലും ഗ്ലോബ്സ്റ്റാര്‍സിന്‍റെ സൂപ്പര്‍ ഹീറോ

വിഷ്ണു വിനോദിന്റെ സമയം! കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി