Malayalam

റെക്കോര്‍ഡിലും ചക്രവര്‍ത്തി

ടി20 ക്രിക്കറ്റില്‍ മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കും സ്വന്തമാക്കാനാവാത്ത റെക്കോര്‍ഡുമായി ഇന്ത്യൻ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി.

Malayalam

ഒന്നാമൻ

ഒരു ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടമാണ് വരുണ്‍ ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തമാക്കിയത്.

 

Image credits: Getty
Malayalam

10 വിക്കറ്റ്

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് കളികളില്‍ നിന്ന് 10 വിക്കറ്റാണ് വരുണ്‍ കറക്കി വീഴ്ത്തിയത്.

Image credits: Getty
Malayalam

മറികടന്നത് അശ്വിനെ

2016ല്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഒമ്പത് വിക്കറ്റെടുത്തിരുന്ന ആര്‍ അശ്വിനെയാണ് വരുണ്‍ ചക്രവര്‍ത്തി ഇന്നലെ പിന്നിലാക്കിയത്.

Image credits: Getty
Malayalam

ദക്ഷിണാഫ്രിക്കയെ വട്ടം കറക്കി

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ 3 വിക്കറ്റെടുത്ത വരുൺ രണ്ടാം മത്സരത്തില്‍ 5 ഉം മൂന്നാം മത്സരത്തില്‍ 2ഉം വിക്കറ്റെടുത്താണ് റെക്കോര്‍ഡിട്ടത്.

Image credits: X
Malayalam

ആദ്യ ഓവറിലെ പ്രഹരം

മൂന്ന് മത്സരങ്ങളിലും തന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുക്കാനും വരുണ്‍ ചക്രവര്‍ത്തിക്കായിരുന്നു.

 

Image credits: Getty
Malayalam

രാജ്യന്തര ക്രിക്കറ്റിലെ പതിനാറാമന്‍

രാജ്യാന്തര ക്രിക്കറ്റില്‍ 15 ബൗളര്‍മാര്‍ വരുണിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

 

Image credits: Getty
Malayalam

ചക്രവര്‍ത്തിയായി തിരിച്ചുവരവ്

ഒരിടവേളക്കുശേഷം ഇന്ത്യൻ ടി20 ടീമില്‍ തിരിച്ചെത്തിയ വരുണ്‍ ചക്രവര്‍ത്തി ടീമിലെ തന്‍റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കയില്‍ പുറത്തെടുത്തത്.

Image credits: Getty

ഐപിഎല്ലില്‍ ഈ വിദേശ താരങ്ങളെ കിട്ടാൻ ടീമുകൾ കുറഞ്ഞത് 2 കോടി മുടക്കണം

ഐപിഎല്‍ താരലേലം: 2 കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങള്‍

ഒറ്റ രാത്രി കൊണ്ട് ലക്ഷാധിപതികളിൽ നിന്ന് കോടീശ്വരൻമാരായ 7 താരങ്ങ‌ൾ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിക്കറ്റ് വേട്ടയില്‍ റെക്കോർഡിട്ട് അശ്വിൻ