Malayalam

മാവ്ലിന്നോങ്ങ്

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്നറിയപ്പെടുന്ന ​ഗ്രാമം ഏതാണ് എന്ന് അറിയാമോ? അതാണ് മേഘാലയയിലെ മാവ്ലിന്നോങ്ങ്. അതിമനോഹരമായ ഈ ​ഗ്രാമത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ.

Malayalam

ഞായറാഴ്ചകളിൽ വിലക്ക്

ഇവിടെ 2026 ജനുവരി മുതൽ ഞായറാഴ്ചകളിൽ പകൽ സന്ദർശകർക്ക് പ്രവേശനമില്ല.

Image credits: Getty
Malayalam

പ്രധാന ആകർഷണങ്ങൾ

പരമ്പരാഗത ഖാസി വീടുകൾക്ക് പുറമെ പ്രശസ്തമായ റിവായി ലിവിങ് റൂട്ട് ബ്രിഡ്ജ്, ബംഗ്ലാദേശ് അതിർത്തി കാണാൻ സാധിക്കുന്ന സ്കൈ വ്യൂ എന്നിവയാണ് ഈ വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രധാന കാഴ്ചകൾ.

Image credits: Getty
Malayalam

ഏറ്റവും വൃത്തിയുള്ള ഗ്രാമം

പ്രകൃതിദത്തമായ രീതിയിലുള്ള ശുചീകരണ പ്രവർത്തനങ്ങളിലൂടെ 2003 -ൽ 'ഡിസ്കവർ ഇന്ത്യ' മാഗസിൻ മാവ്ലിന്നോങ്ങിനെ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി തെരഞ്ഞെടുത്തിരുന്നു.

Image credits: Getty
Malayalam

പങ്കാളിത്തത്തോടെയുള്ള ശുചിത്വം

ഗ്രാമത്തിലെ ഓരോ വീട്ടുകാരുടെയും കൂട്ടായ പങ്കാളിത്തം. കൃത്യമായ മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് നിരോധനം, മുളകൊണ്ടുണ്ടാക്കിയ ഡസ്റ്റ്ബിന്നുകള്‍ ഇവിടെ നിത്യജീവിതത്തിന്റെ ഭാഗം.

Image credits: Getty
Malayalam

ഉത്തരവാദിത്ത ടൂറിസം

ഇന്ത്യയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തേക്കാൾ പ്രദേശവാസികളുടെ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട് ആഴ്ചയിൽ ഒരു ദിവസം ടൂറിസം പൂർണ്ണമായി ഒഴിവാക്കുന്ന അപൂർവ്വം ഗ്രാമങ്ങളിലൊന്നായി ഇത് മാറി.

Image credits: Getty
Malayalam

വില്ലേജ് കൗൺസിലിന്റെ തീരുമാനം

പ്രദേശവാസികളുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് വില്ലേജ് കൗൺസിലായ 'ദോർബാർ ഷ്നോങ്' ഈ സുപ്രധാന തീരുമാനമെടുത്തത്.

Image credits: Getty
Malayalam

ഹോംസ്റ്റേ താമസക്കാരെ ബാധിക്കില്ല

ഞായറാഴ്ചകളിലെ ഈ നിയന്ത്രണം പകൽ സമയത്ത് മാത്രം സന്ദർശനത്തിനെത്തുന്നവർക്കാണ് ബാധകം. ഗ്രാമത്തിലെ ഹോംസ്റ്റേകളിൽ മുൻകൂട്ടി ബുക്ക് ചെയ്ത് താമസിക്കുന്ന സഞ്ചാരികൾക്ക് നിയന്ത്രണമില്ല.

Image credits: Getty
Malayalam

ആരാധനാ സ്വാതന്ത്ര്യവും കുടുംബസമയവും

ഗ്രാമവാസികൾക്ക് ഞായറാഴ്ചകളിൽ തടസ്സമില്ലാതെ പള്ളി ആരാധനകളിൽ പങ്കെടുക്കാനും ടൂറിസം തിരക്കുകളിൽ നിന്ന് മാറി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും വേണ്ടിയാണ് ഈ ക്രമീകരണം.

Image credits: Getty
Malayalam

സഞ്ചാരികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ

ഞായറാഴ്ചകളിൽ ഗ്രാമത്തിലെ ഭൂരിഭാഗം കടകളും കഫേകളും അടഞ്ഞുകിടക്കാറുള്ളതിനാൽ അന്ന് എത്തുന്ന സഞ്ചാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

Image credits: Getty
Malayalam

ടൂറിസം

ടൂറിസത്തെ നിരുത്സാഹപ്പെടുത്തുകയല്ല, മറിച്ച് ഗ്രാമത്തിന്റെ സമാധാനപരമായ അന്തരീക്ഷവും തദ്ദേശീയമായ ഖാസി സംസ്കാരവും തനിമ ചോരാതെ നിലനിർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Image credits: Getty

പുതുവർഷത്തിൽ 12 മുന്തിരി ഇതുപോലെ കഴിച്ചാൽ ഭാ​ഗ്യം വരുമോ?

വർഷം മുമ്പ് മുങ്ങിയ കപ്പൽ, 8.35 കോടിയുടെ നിധി

തിരുവില്വാമലയിലുമുണ്ടൊരു കളിയാട്ടക്കാലം

ദില്ലിയിലുണ്ട് ടോയ്‍ലെറ്റ് മ്യൂസിയം, ലോകത്തിലെ വിചിത്രമായ മ്യൂസിയം