തന്റെ കോൺഗ്രസ് ആഭിമുഖ്യം പിഷാരടി നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് തിരഞ്ഞെടുപ്പു ഗോദയിലിറങ്ങുന്നത്. പാലക്കാടാണ് രമേഷ് പിഷാരടിയുടെ തിരഞ്ഞെടുപ്പു തട്ടകം.
entertainment-news Apr 09 2026
Author: Web Desk Image Credits:Facebook
Malayalam
സുധീർ കരമന
എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന സുധീർ കരമന തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.
Image credits: Facebook
Malayalam
അഖിൽ മാരാർ
തൃക്കാക്കരയിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായിട്ടാണ് അഖിൽ മാരാർ തന്റെ കന്നി തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുന്നത്.
Image credits: Facebook
Malayalam
അഞ്ജലി നായർ
സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജലി നായർ. തൃപ്പൂണിത്തുറയിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായാണ് അഞ്ജലി നായര്‍ മത്സരിക്കുന്നത്.
Image credits: Facebook
Malayalam
റോബിൻ രാധാകൃഷ്ണൻ
ബിഗ്ബോസ് മൽസരാർത്ഥി എന്ന നിലയിൽ തന്നെയാണ് റോബിൻ രാധാകൃഷ്ണൻ സമൂഹമാധ്യമങ്ങളിലെ പരിചിതമുഖമാകുന്നത്. കുണ്ടറയിലെ എൻഡിഎ സ്ഥാനാർത്ഥിയായാണ് റോബിന്റെ കന്നിപ്പോരാട്ടം.
Image credits: Facebook
Malayalam
വിവേക് ഗോപൻ
2021ൽ കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായാണ് വിവേക് ഗോപൻ ആദ്യം തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. ഇക്കുറി അരുവിക്കരയിൽ നിന്നാണ് വിവേകിന്റെ പോരാട്ടം.
Image credits: Facebook
Malayalam
പ്രോമി കുര്യാക്കോസ്
വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രോമി കുര്യാക്കോസ്. അങ്കമാലിയിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥി കൂടിയാണ് പ്രോമി ഇപ്പോൾ.