Malayalam

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍

രാത്രി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Malayalam

ബദാം

ബദാമിലെ മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും. അതിനാല്‍ ബദാം കഴിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

മത്തങ്ങാ വിത്ത്

മത്തങ്ങ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം കൂട്ടാനും രാത്രി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

Image credits: Getty
Malayalam

കിവി

സെറാടോണിന്‍, ഫോളേറ്റ്, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ കിവി ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ രാത്രി രണ്ട് കിവി കഴിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ചെറി

ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറിപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ രാത്രി ചെറി ജ്യൂസ് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

വാഴപ്പഴം

മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വാഴപ്പഴം രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

മഞ്ഞള്‍ പാല്‍

പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് രാത്രി കുടിക്കുന്നതും നല്ല ഉറക്കത്തിന് സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.

Image credits: Asianet News
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍

ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? കഴിക്കേണ്ട ഭക്ഷണങ്ങള്‍

കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ പഴങ്ങള്‍