Malayalam

പഴങ്ങൾ

പഴങ്ങളിൽ ധാരാളം ഫൈബറും പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഗർഭകാലത്ത് സ്ത്രീകൾ കഴിക്കേണ്ട പഴങ്ങൾ ഇവയാണ്.

Malayalam

ആപ്പിൾ

ആപ്പിളിൽ പ്രീബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

ബെറീസ്

ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി എന്നിവയിൽ ധാരാളം വിറ്റാമിൻ സിയും ഫൈബറും ഫോളറ്റും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

അവോക്കാഡോ

അവോക്കാഡോയിൽ വിറ്റാമിൻ സി, ബി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഓക്കാനം വരുന്നതിനെ തടയുകയും നല്ല ഊർജ്ജം നൽകുകയും ചെയ്യുന്നു.

Image credits: Getty
Malayalam

വാഴപ്പഴം

വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം അകറ്റാനും നല്ല ഊർജ്ജം ലഭിക്കാനും സഹായിക്കും.

Image credits: Getty
Malayalam

മാങ്ങ

മാങ്ങയിൽ ധാരാളം വിറ്റാമിൻ എയും സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. അതേസമയം ചെറിയ അളവിൽ മാത്രമേ ഇത് കഴിക്കാൻ പാടുള്ളു.

Image credits: Getty
Malayalam

നാരങ്ങ

നാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഛർദി, ഓക്കാനം, മലബന്ധം എന്നിവയെ അകറ്റി നിർത്താൻ സഹായിക്കും.

Image credits: AI Image
Malayalam

ഓറഞ്ച്

ഓറഞ്ചിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ഫോളിക് ആസിഡും വിറ്റാമിൻ സിയും കൂടുതലാണ്. ഇത് കോശങ്ങൾ നശിക്കുന്നതിനെ തടയും.

Image credits: Getty

സ്വാഭാവികമായി ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ 7 സൂപ്പർഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ദിവസവും രാവിലെ നാരങ്ങ, ഇഞ്ചി, മഞ്ഞൾ വെള്ളം എന്നിവ കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 സുഗന്ധവ്യഞ്ജനങ്ങൾ

വ്യായാമം ചെയ്യുന്നതിന് മുമ്പ് നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ