രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങൾ.
ദിവസവും കുറഞ്ഞത് 7 മണിക്കൂറെങ്കിലും നന്നായി ഉറങ്ങാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ദിവസവും പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ദിവസവും വ്യായാമങ്ങൾ ചെയ്യുന്നത് രക്തയോട്ടം കൂട്ടാനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
അമിതമായ സമ്മർദ്ദം പ്രതിരോധശേഷിയെ ദോഷമായി ബാധിക്കും. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
ശരീരത്തിൽ ജലാംശം ഉണ്ടെങ്കിൽ മാത്രമേ രക്തയോട്ടം മെച്ചപ്പെടുകയുള്ളു. ഇത് രോഗ പ്രതിരോധശേഷിയെയും ബാധിക്കും. അതിനാൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് കുടലിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. അതിനാൽ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാം.
കഠിനമായ തലവേദന അകറ്റാൻ കുടിക്കേണ്ട 7 പാനീയങ്ങൾ
ഭക്ഷണത്തിന് ശേഷം അൽപം പെരുജീരകം കഴിച്ചോളൂ, കാരണം
ദിവസവും ഗ്രീൻ ടീ കുടിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ
കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് കഴിക്കേണ്ട 7 പച്ചക്കറികൾ