രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ഗ്യാസ്, മലബന്ധം എന്നിവ അകറ്റാനും ഇഞ്ചി ചായ സഹായിക്കും.
ഇഞ്ചിക്ക് ആന്‍റി- ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഇഞ്ചി ചായ സഹായിക്കും.
ഇഞ്ചി ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.
ഇഞ്ചി ചായ കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്.
രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ജിഞ്ചർ ടീ സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍
പെട്ടെന്ന് ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ
കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍
യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ