Malayalam

ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ ലഭിക്കുന്ന 6 ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ ലഭിക്കുന്ന 6 ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

ഊർജ്ജം നൽകുന്നു

പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമായ വാഴപ്പഴം കഴിക്കുന്നത് പെട്ടെന്ന് ഊർജ്ജം നൽകുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

Image credits: freepik
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

 ഡയറ്ററി ഫൈബർ, പെക്റ്റിൻ, റെസിസ്റ്റന്റ് സ്റ്റാർച്ച് എന്നിവ മലവിസർജ്ജനം ക്രമപ്പെടുത്തുന്നതിനും കുടലിലെ ഗുണകരമായ ബാക്ടീരിയകളെ കൂട്ടാനും സഹായിക്കും.

Image credits: freepik
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ ഉയർന്ന അളവ് രക്തക്കുഴലുകളെ അയവുള്ളതാക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും പക്ഷാഘാത സാധ്യത ലഘൂകരിക്കാനും സഹായിക്കുന്നു.

Image credits: freepik
Malayalam

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

വാഴപ്പഴത്തിലെ ട്രിപ്റ്റോഫാൻ (Tryptophan) ഘടകം സമ്മർദ്ദം കുറയ്ക്കുകയും സെറോടോണിൻ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നു.

Image credits: Pinterest
Malayalam

ശരീരഭാരം കുറയ്ക്കുന്നു

 ഉയർന്ന അളവിലുള്ള നാരുകൾ വയർ നിറഞ്ഞതായി ദീർഘനേരം തോന്നിപ്പിക്കുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു.

Image credits: freepik
Malayalam

മലബന്ധം അകറ്റാൻ സഹായിക്കും

മലബന്ധം അകറ്റാൻ വാഴപ്പഴം സഹായിക്കും. ഇവയിൽ ലയിക്കുന്ന നാരുകളും പെക്റ്റിനും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മലവിസർജ്ജനം എളുപ്പമാക്കാനും സഹായിക്കുന്നു.

Image credits: Getty

‌ബദാം കുതിർത്ത് കഴിച്ചോളൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ചപ്പാത്തി സോഫ്റ്റായി കിട്ടാൻ ഇതാ ചില ടിപ്സ്

പെെനാപ്പിൾ കഴിച്ചാൽ ലഭിക്കുന്ന 7 ​ഗുണങ്ങൾ

അവക്കാഡോ കഴിച്ചാൽ ലഭിക്കും 7 ​ഗുണങ്ങൾ