Malayalam

ചപ്പാത്തി സോഫ്റ്റായി കിട്ടാൻ ഇതാ ചില ടിപ്സ്

ചപ്പാത്തി സോഫ്റ്റായി കിട്ടാൻ ഇതാ ചില ടിപ്സ്

Malayalam

ഇളം ചൂടുള്ള വെള്ളമോ പാലോ ചേർത്ത് കുഴയ്ക്കുക

ഇളം ചൂടുള്ള വെള്ളമോ പാലോ ചേർത്ത് ഗോതമ്പുപൊടി കുഴയ്ക്കുക. ഇളം ചൂടുള്ള വെള്ളം മാവ് നല്ല സോഫ്റ്റാക്കുന്നു.

Image credits: Freepik
Malayalam

ഒരു ചെറിയ ടീസ്പൂൺ എണ്ണയോ നെയ്യോ ചേർക്കുക

മാവ് കുഴയ്ക്കുമ്പോൾ അതിലേക്ക് ഒരു ചെറിയ ടീസ്പൂൺ എണ്ണയോ നെയ്യോ ചേർക്കുക. മാവ് നന്നായി മൃദുവായും മിനുസമുള്ളതായും ആകുന്നത് വരെ 5 മുതൽ 8 മിനിറ്റ് വരെ കുഴയ്ക്കുക.

Image credits: Getty
Malayalam

മാവ് നനഞ്ഞ തുണികൊണ്ട് മൂടി വയ്ക്കുക

കുഴച്ചു വച്ച മാവ് നനഞ്ഞ തുണികൊണ്ട് മൂടി കുറഞ്ഞത് 20 മിനിറ്റ് മൂടി വയ്ക്കുക. ഇങ്ങനെ വയ്ക്കുന്നത് മാവ് സോഫ്റ്റാകാനും ചപ്പാത്തി എളുപ്പത്തിൽ പരത്തിയെടുക്കാൻ കഴിയുകയും ചെയ്യുന്നു.

Image credits: Freepik
Malayalam

പാൻ നന്നായി ചൂടാക്കിയ ശേഷം മാവ് പാനിലേക്ക് ഇട്ട് ചുട്ടെക്കു

പാൻ നന്നായി ചൂടാക്കിയ ശേഷം മാവ് പാനിലേക്ക് ഇട്ട് ചുട്ടെക്കുക. ഇങ്ങനെ ചെയ്യുന്നത് ചപ്പാത്തി സോഫ്റ്റാകുന്നു.

Image credits: Freepik
Malayalam

ചൂടുള്ള ചപ്പാത്തിയിൽ അല്പം നെയ്യോ വെണ്ണയോ പുരട്ടുക

പാനിൽ നിന്ന് മാറ്റിയ ഉടൻ തന്നെ ചൂടുള്ള ചപ്പാത്തിയിൽ അല്പം നെയ്യോ വെണ്ണയോ പുരട്ടുക. ഇവ അടപ്പുള്ള പാത്രത്തിലോ ഹോട്ട് ബോക്സിലോ അടച്ച് വയ്ക്കുക.

Image credits: social media
Malayalam

തെെര് ചേർത്ത് മാവ് കുഴയ്ക്കുക

ഗോതമ്പ് പൊടിയിലേയ്ക്ക് തൈര് കൂടി ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കാം. ഒന്നു മുതൽ രണ്ട് മണിക്കൂർ വരെ അത് മാറ്റി വച്ചതിനു ശേഷ ഉപയോഗിക്കാം.

Image credits: Getty
Malayalam

വെളിച്ചെണ്ണ ചേർത്ത് ചപ്പാത്തി മാവ് കുഴയ്ക്കാം

നെയ്യും തൈരും ഇല്ലെങ്കിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് ചപ്പാത്തി മാവ് കുഴയ്ക്കാം. ഇതും ചപ്പാത്തി കൂടുതൽ സോഫ്റ്റാക്കും.

Image credits: social media

പെെനാപ്പിൾ കഴിച്ചാൽ ലഭിക്കുന്ന 7 ​ഗുണങ്ങൾ

അവക്കാഡോ കഴിച്ചാൽ ലഭിക്കും 7 ​ഗുണങ്ങൾ

കരിക്കിൻ വെള്ളത്തിന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ

പെെനാപ്പിൾ കഴിച്ചാൽ ലഭിക്കും 6 ആരോ​ഗ്യ​ഗുണങ്ങൾ