ഉയർന്ന അളവിൽ കൊക്കോ (70% അല്ലെങ്കിൽ അതിൽ കൂടുതൽ) അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് പല ആരോഗ്യഗുണങ്ങളും നൽകുന്നതായി വിവിധ പഠനങ്ങൾ പറയുന്നു.
Image credits: Getty
Malayalam
ബിപി നിയന്ത്രിക്കും
ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും ധാരാളം അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് രക്തസമ്മർദ്ദം കുറയ്ക്കുന്നു.
Image credits: Getty
Malayalam
മസ്തിഷ്ക പ്രവർത്തനം മെച്ചപ്പെടുത്തും
കൊക്കോ ഫ്ലാവനോളുകൾ, തിയോബ്രോമിൻ, കഫീൻ എന്നിവയിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇത് ഓർമ്മശക്തി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, എന്നിവയെ സഹായിക്കും.
Image credits: Getty
Malayalam
സമ്മർദ്ദം കുറയ്ക്കുന്നു
എൻഡോർഫിനുകൾ, സെറോടോണിൻ, ഡോപാമൈൻ എന്നിവയുടെ ഉൽ പ്പാദനത്തെ ഡാർക്ക് ചോക്ലേറ്റ് ഉത്തേജിപ്പിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വിഷാദരോഗം കുറയ്ക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ചർമ്മത്തെ സംരക്ഷിക്കും
അൾട്രാവയലറ്റ് സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും, ജലാംശം വർദ്ധിപ്പിക്കാനും, കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
ഊർജ്ജം നൽകുന്നു
ഡാർക്ക് ചോക്ലേറ്റിൽ കഫീൻ, തിയോബ്രോമിൻ തുടങ്ങിയ പ്രകൃതിദത്ത ഉത്തേജകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് നേരിയ ഊർജ്ജം നൽകാൻ സഹായിക്കും.
Image credits: Getty
Malayalam
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഡാർക്ക് ചോക്ലേറ്റിലെ നാരുകൾ കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.