ഇഞ്ചി ചായ കുടിച്ചാൽ ലഭിക്കുന്ന 9 ആരോഗ്യ ഗുണങ്ങൾ
ഇഞ്ചി ചായ പതിവായി കുടിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും വയറുവീർക്കൽ, ദഹനക്കേട്, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ ലഘൂകരിക്കാനും സഹായിക്കുന്നു.
സന്ധിവാതം, സന്ധിവേദന എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഇഞ്ചി ചായ ഗുണകരമാണ്.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ഇഞ്ചിക്കുണ്ട്. ഇത് രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്താനും ജലദോഷം, ഫ്ലൂ തുടങ്ങിയ സാധാരണ രോഗങ്ങളെ തടയാനും സഹായിക്കുന്നു.
ഇഞ്ചി ചായ പതിവായി കുടിക്കുന്നത് ഹൃദയസംബന്ധമായ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.
പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താനും ഇഞ്ചി ചായ സഹായിക്കും.
ഇഞ്ചി തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ചയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ആർത്തവ വേദനയും വയറുവേദനയും കുറയ്ക്കാൻ ഇഞ്ചി ചായ സഹായകമാണ്. ഇതിലുള്ള ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആർത്തവവുമായി ബന്ധപ്പെട്ട വേദനയും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും.
വിവിധ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിമൈക്രോബിയൽ ഗുണങ്ങൾ ഇഞ്ചിയിലുണ്ട്. ഇഞ്ചി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും അണുബാധകൾ തടയാനും സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നതിന് ഇഞ്ചി സഹായകമാണ്. കാരണം ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് എരിച്ചുകളയാനും സഹായിക്കുന്നു.