Food

നെല്ലിക്ക

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ, കാരണം

Image credits: Getty

പ്രതിരോധശേഷി കൂട്ടും

നെല്ലിക്കയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
 

Image credits: Getty

വിറ്റാമിൻ സി

വിറ്റാമിൻ സി കൂടാതെ, ഫൈബർ, കാൽസ്യം, ഇരുമ്പ്, ഫ്ലേവനോയ്ഡുകൾ, ടാന്നിൻ തുടങ്ങിയ വിവിധ ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയും നെല്ലിക്കയിൽ ധാരാളമുണ്ട്.

Image credits: Pinterest

ദഹനം എളുപ്പമാക്കും

നെല്ലിക്കയിൽ‌ അടങ്ങിയിട്ടുള്ള നാരുകൾ ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു.  നെല്ലിക്ക ശരീരത്തെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. 

Image credits: Getty

മലബന്ധ പ്രശ്നം തടയും

നെല്ലിക്കയിലെ ഡയറ്ററി ഫൈബർ മലബന്ധ പ്രശ്നം തടയുന്നതിന് സഹായിക്കുന്നു.  

Image credits: Getty

ചർമ്മത്തെ സംരക്ഷിക്കും

നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾ വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും യുവത്വമുള്ള ചർമ്മം നൽകാനും സഹായിക്കുന്നു. 
 

Image credits: Getty

കരൾ രോ​ഗങ്ങൾ തടയും

നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾ വിവിധ കരൾ രോ​ഗങ്ങൾ അകറ്റി നിർത്തുന്നതിനും ഫാറ്റി ലിവർ പോലുള്ള രോ​ഗങ്ങൾ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു. 
 

Image credits: Getty

എ​ല്ലു​ക​ളു​ടെയും പല്ലുകളെയും സംരക്ഷിക്കും

നെ​ല്ലി​ക്ക​യി​ലെ കാത്സ്യം എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യത്തിനും നല്ലതാണ്. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും നെല്ലിക്ക നല്ലതാണ്. 

Image credits: Getty

നല്ല കൊളസ്ട്രോൾ കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ആർത്രൈറ്റിസ് രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

മുരിങ്ങയില വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

വൃക്കകളെ കാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍