ദിവസവും തെെര് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
വയർ വീർക്കുന്ന അവസ്ഥ കുറയ്ക്കാനും ഉദരസംബന്ധമായ പ്രശ്നങ്ങൾ തടയാനും സഹായിക്കുന്ന പ്രോബയോട്ടിക്സ് (നല്ല ബാക്ടീരിയകൾ) തൈരിൽ അടങ്ങിയിട്ടുണ്ട്.
കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ തെെര് എല്ലുകളുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ കുടൽ വ്യവസ്ഥ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.
ഉയർന്ന അളവിലുള്ള പ്രോട്ടീൻ ദീർഘനേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും അതുവഴി അനാവശ്യമായ ലഘുഭക്ഷണത്തോടുള്ള ആഗ്രഹവും വിശപ്പും കുറയ്ക്കുകയും ചെയ്യുന്നു.
തൈരിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. അതേസമയം, അതിലെ പോഷകങ്ങൾ ശിരോചർമ്മത്തെ പോഷിപ്പിച്ച് താരൻ കുറയ്ക്കുന്നു.
തെെര് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും രക്തസമ്മർദ്ദം ആരോഗ്യകരമായ അളവിൽ നിലനിർത്താനും സഹായിക്കുന്നു.
ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ ലഭിക്കുന്ന 6 ആരോഗ്യഗുണങ്ങൾ
ബദാം കുതിർത്ത് കഴിച്ചോളൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം
ചപ്പാത്തി സോഫ്റ്റായി കിട്ടാൻ ഇതാ ചില ടിപ്സ്
പെെനാപ്പിൾ കഴിച്ചാൽ ലഭിക്കുന്ന 7 ഗുണങ്ങൾ