Malayalam

ഈ പോഷകങ്ങളുടെ കുറവ് തലമുടി കൊഴിച്ചിലിന് കാരണമാകും

വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കുറവാണ് തലമുടി കൊഴിച്ചിലിന് കാരണം.
 

Malayalam

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡിയുടെ കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. അതിനാല്‍ മഷ്റൂം, ഓറഞ്ച് ജ്യൂസ്, മുട്ട, ഫാറ്റി ഫിഷ് തുടങ്ങിയവ കഴിക്കാം. 

Image credits: Getty
Malayalam

അയേണ്‍

അയേണിന്‍റെ കുറവ് മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം. ഇതിനായി ചീര, പയറുവര്‍ഗങ്ങള്‍, മാംസം, നട്സ്, സീഡുകള്‍ തുടങ്ങിയവ കഴിക്കാം. 

Image credits: Pinterest
Malayalam

ബയോട്ടിൻ (വിറ്റാമിന്‍ ബി7 )

തലമുടി വളരാന്‍ ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. നട്സുകള്‍, വിത്തുകള്‍, മുട്ട, മഷ്റൂം, മധുരക്കിഴങ്ങ്, സാല്‍മണ്‍ ഫിഷ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ കഴിക്കാം. 

Image credits: Getty
Malayalam

വിറ്റാമിന്‍ ബി12

വിറ്റാമിന്‍ ബി12 കുറവും തലമുടി കൊഴിച്ചിലിന് കാരണമാകും. അതിനാല്‍ പാലുല്‍പ്പന്നങ്ങളും മാംസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

Image credits: Getty
Malayalam

വിറ്റാമിന്‍ സി

വിറ്റാമിന്‍ സിയുടെ കുറവും തലമുടി കൊഴിച്ചിലിന് കാരണമാകും. അതിനാല്‍ സിട്രസ് പഴങ്ങള്‍, ബെറി പഴങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.  

Image credits: Getty
Malayalam

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. ഇതിനായി ഫ്ലക്സ് സീഡ്, ചിയാസീഡ്, വാള്‍നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Image credits: Pinterest
Malayalam

സിങ്ക്

തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സിങ്ക് സഹായിക്കും. മത്തങ്ങ വിത്തുകള്‍, പയറുവര്‍ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, ചീര തുടങ്ങിയവയിലൊക്കെ സിങ്ക് അടങ്ങിയിട്ടുണ്ട്. 

Image credits: Pinterest

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

ഓട്സ് കഴിച്ചാൽ ഈ രോ​​ഗങ്ങളെ അകറ്റി നിർത്താം

ചക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തടയാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍