Malayalam

ചക്ക

 ചക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ 

Malayalam

ദഹനപ്രശ്നങ്ങൾ അകറ്റും

ചക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ദഹനപ്രശ്നങ്ങൾ അകറ്റാൻ ചക്ക സഹായിക്കുന്നു.

Image credits: Getty
Malayalam

ക്ഷീണം അകറ്റും

ചക്കയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ പതിവായി ചക്ക കഴിക്കുന്നത്  നിർജ്ജലീകരണം മൂലമുണ്ടാകുന്ന ക്ഷീണമോ തലവേദനയോ തടയാനും സഹായിക്കും.
 

Image credits: Getty
Malayalam

പ്രതിരോധശേഷി കൂട്ടുന്നു

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ചക്ക രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു. 

Image credits: Getty
Malayalam

ഹൃദ്രോഗ സാധ്യത കുറയ്ക്കും

ചക്ക സോഡിയത്തെ പ്രതിരോധിച്ചുകൊണ്ട് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം കാലക്രമേണ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

സീസണൽ അണുബാധകളെ തടയുന്നു

സീസണൽ അണുബാധകളെയും ജലദോഷം, പനി പോലുള്ള സാധാരണ വേനൽക്കാല രോഗങ്ങളെയും ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു.
 

Image credits: Getty
Malayalam

നല്ല കൊളസ്ട്രോൾ കൂട്ടും

മോശം കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാൻ ചക്ക സഹായിക്കും. ചക്ക കഴിവതും കറിയാക്കിയോ ആവിയിൽ വേവിച്ചോ കഴിക്കുന്നതാണ് ഉത്തമം. ഉണക്കി പൊടിയാക്കിയും കഴിക്കാം. 
 

Image credits: Getty
Malayalam

ശരീരഭാരം കുറയ്ക്കും

ചക്കയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തടയാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

കരളിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ചിയ സീഡ്സ് ഇങ്ങനെ കഴിക്കാം