ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചെരിച്ചിൽ അനുഭവപ്പെടാറുണ്ടോ. എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിക്കോളു.
food Jun 13 2026
Author: Ameena Shirin Image Credits:Getty
Malayalam
ചോക്ലേറ്റ്
അമിതമായി ചോക്ലേറ്റ് കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. ഇതിന് പകരം ശർക്കര കഴിക്കാം. ഇത് ദഹനത്തിന് നല്ലതാണ്.
Image credits: Getty
Malayalam
എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാം.
Image credits: Getty
Malayalam
പുതിന
പുതിന ദഹനത്തിന് നല്ലതാണെങ്കിലും ചില സമയങ്ങളിൽ ഇത് നെഞ്ചെരിച്ചിലിനും കാരണമാകാറുണ്ട്. പുതിനയ്ക്ക് പകരം ജീരകം കഴിക്കാം.
Image credits: Getty
Malayalam
സിട്രസ് പഴങ്ങൾ
അമിതമായി സിട്രസ് പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാവാനും നെഞ്ചെരിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. ഇവയ്ക്ക് പകരം വാഴപ്പഴം കഴിക്കാം.
Image credits: Getty
Malayalam
കോഫി
ദിവസവും കോഫി കുടിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. ഇതിന് പകരം കാമോമൈൽ ചായ കുടിക്കാം. ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
തക്കാളി
തക്കാളിയിൽ സ്വാഭാവികമായ അസിഡിറ്റി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാവാൻ കാരണമായേക്കാം.
Image credits: Getty
Malayalam
ചുവന്ന മുളക്
ചുവന്ന മുളക് അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിലിനും വയറിന് അസ്വസ്ഥതകൾ ഉണ്ടാവാനും കാരണമാകുന്നു. ഇതിന്റെ ഉപയോഗം കുറയ്ക്കാം.