നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ഓറഞ്ച്. ഇത് ദിവസവും കഴിച്ചുനോക്കൂ. ഈ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും.
food Jun 13 2026
Author: Ameena Shirin Image Credits:Getty
Malayalam
ചർമ്മാരോഗ്യം മെച്ചപ്പെടുത്തും
കൊളാജൻ ഉത്പാദനത്തിന് വിറ്റാമിൻ സി അത്യാവശ്യമാണ്. ഇത് ഓറഞ്ചിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഓറഞ്ച് കഴിക്കുന്നത് തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
പ്രതിരോധശേഷി കൂട്ടും
ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഘടകമാണ്. ദിവസവും ഓറഞ്ച് കഴിക്കുന്നത് ശീലമാക്കാം.
Image credits: Getty
Malayalam
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ഓറഞ്ചിൽ ധാരാളം പൊട്ടാസ്യവും ഫൈബറും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
അയൺ ആഗിരണം ചെയ്യുന്നു
ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി അയണിനെ ആഗിരണം ചെയ്യുന്നു. ഇത് നിങ്ങളുടെ രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
Image credits: gemini
Malayalam
ശരീരഭാരം നിയന്ത്രിക്കുന്നു
ഓറഞ്ചിൽ കൊഴുപ്പ് കുറവാണ്. കൂടാതെ ഇതിൽ ധാരാളം ഫൈബറും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
Image credits: Getty
Malayalam
കണ്ണുകളുടെ ആരോഗ്യം
ദിവസവും ഓറഞ്ച് കഴിക്കുന്നത് കാഴ്‌ചശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
നിർജ്ജലീകരണം തടയും
ഓറഞ്ചിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും. ദഹനം, രക്തയോട്ടം, വൃക്കകളുടെ പ്രവർത്തനം എന്നിവയ്‌ക്കെല്ലാം വെള്ളം ആവശ്യമാണ്.