Food
ഫാറ്റി ലിവര്‍ സാധ്യത തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം.
പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളില്‍ കലോറി കൂടുതല്‍ ഉള്ളതിനാല്‍ ഇവ ഫാറ്റി ലിവര്‍ സാധ്യതയെ കൂട്ടും.
പാക്കറ്റില്‍ ലഭിക്കുന്ന ഫ്രൂട്ട് ജ്യൂസുകളിലും പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയും ഒഴിവാക്കുന്നത് ഫാറ്റി ലിവര്‍ രോഗ സാധ്യതയെ തടയാന്‍ സഹായിക്കും.
കാർബണേറ്റഡ് പാനീയങ്ങളില്‍ ഷുഗര്‍ കൂടുതലാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
എനർജി ഡ്രിങ്കുകളില്‍ പഞ്ചസാരയും കഫീനുമൊക്കെ കൂടുതലാണ്. ഇതും ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കൂട്ടാം.
പഞ്ചസാര ധാരാളം അടങ്ങിയ സോഡ പോലെയുള്ള മധുരമുള്ള ശീതളപാനീയങ്ങളും പരിമിതപ്പെടുത്തുക
മദ്യപാനം മൂലം കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ സാധ്യതയേറെയാണ്. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.
സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, ജങ്ക് ഫുഡ്, പഞ്ചസാര തുടങ്ങിയവയുടെ അമിത ഉപയോഗം ഫാറ്റി ലിവറിന് കാരണമാകും.
തലമുടി വളരാന്‍ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങള്‍
ബ്ലഡ് കൗണ്ട് കൂട്ടാന്‍ സഹായിക്കുന്ന പാനീയങ്ങള്‍
മുഖത്ത് ചെറുപ്പം നിലനിര്‍ത്താന്‍ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ
യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ