ആദ്യം ആവശ്യത്തിന് ബ്രെഡ് എടുത്ത് അരികുകൾ മുറിച്ചു കളഞ്ഞ് മുകളിൽ നെയ്യ് പുരട്ടുക. അൽപ്പം പഞ്ചാസര കൂടി മുകളിൽ ചേർക്കുക.
Image credits: Getty
Malayalam
പാൽപ്പൊടി ചേർത്തിളക്കുക
ഒരു പാൻ അടുപ്പിൽ വച്ച് കുറച്ച് നെയ്യ് പുരട്ടി ബ്രെഡിൻ്റെ ഇരുവശങ്ങളും ചൂടാക്കുക. ഒരു പാത്രത്തിൽ മുക്കാൽ കപ്പ് പാൽ എടുത്ത് അടുപ്പിൽ വച്ച് അര ടേബിൾസ്പൂൺ പാൽപ്പൊടി ചേർത്തിളക്കുക.
Image credits: Social media
Malayalam
ഈന്തപ്പഴത്തിലേയ്ക്ക് കാൽ കപ്പ് പാൽ ചേർത്ത് അരച്ചെടുക്കുക
കുരുകളഞ്ഞ അഞ്ച് ഈന്തപ്പഴത്തിലേയ്ക്ക് കാൽ കപ്പ് പാൽ ചേർത്ത് അരച്ചെടുക്കുക. അടുപ്പിൽ വച്ചിരിക്കുന്ന പാൽവറ്റി വരുമ്പോൾ ഇന്തപ്പഴം അരച്ചെടുത്തത് ചേർത്തിളക്കി കുറുക്കിയെടുക്കുക.
Image credits: Getty
Malayalam
കറുവപ്പട്ട പൊടിച്ചതു കൂടി ചേർത്തിളക്കാം
ഒരു നുള്ള് കറുവപ്പട്ട പൊടിച്ചതു കൂടി ചേർത്തിളക്കാം. മാറ്റി വച്ചിരിക്കുന്ന ബ്രെഡിനു മുകളിലായി ഇതൊഴിച്ച് കഴിക്കാം.