Malayalam

മുട്ട കഴിച്ചാല്‍ കൊളസ്ട്രോൾ കൂടുമോ, കുറയുമോ?

ദിവസവും മുട്ട കഴിച്ചാല്‍ കൊളസ്ട്രോൾ കൂടുമോ എന്ന പേടി പലര്‍ക്കുമുണ്ട്.

Malayalam

പഠനം പറയുന്നത്

ദിവസവും രണ്ട് മുട്ടകൾ വരെ കഴിക്കുന്നത് മോശം കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ കുറയ്ക്കുമെന്നാണ് സൗത്ത് ഓസ്‌ട്രേലിയ സർവകലാശാലയിലെ ഗവേഷകർ പറയുന്നത്.

Image credits: Getty
Malayalam

മുട്ടയുടെ മഞ്ഞക്കരു

എന്നാലും മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ രോഗികള്‍ അമിതമായി കഴിച്ചാല്‍ ചിലപ്പോള്‍ കൊളസ്‌ട്രോളിന്‍റെ അളവ് ഇനിയും ഉയർന്നേക്കാം.

Image credits: Getty
Malayalam

ഹൃദ്രോഗ സാധ്യത

അതുവഴി ഹൃദ്രോഗസാധ്യത കൂടാനും ഇത് കാരണമാകുന്നത്. കാരണം നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ഹൃദ്രോഗ സാധ്യത ഇതിനകം തന്നെ ഉയർന്നതാണ്.

Image credits: Getty
Malayalam

പതിവ് ഉപഭോഗം കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കുക

മുട്ടയുടെ മഞ്ഞയില്‍ കൊളസ്‌ട്രോൾ നിറഞ്ഞിരിക്കുന്നതിനാൽ മുട്ടയുടെ പതിവ് ഉപഭോഗം കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കുന്നതാകും നല്ലത്.

Image credits: Getty
Malayalam

പൂര്‍ണ്ണമായും ഒഴിവാക്കേണ്ട

മുട്ട പൂര്‍ണ്ണമായും ഒഴിവാക്കണമെന്നല്ല. കൊളസ്ട്രോള്‍ രോഗികള്‍ ഉറപ്പായും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മുട്ടയുടെ എണ്ണത്തിന്‍റെ കാര്യം തീരുമാനിക്കുക.

Image credits: Getty
Malayalam

മുട്ടയുടെ വെള്ള

കൊളസ്ട്രോള്‍ രോഗികള്‍ മുട്ടയുടെ മഞ്ഞയ്ക്ക് പകരം വെള്ള കഴിക്കുന്നതാകും നല്ലത്.

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍

മലബന്ധം പെട്ടെന്ന് മാറാന്‍ രാവിലെ ചെയ്യേണ്ടത്

ഫാറ്റി ലിവര്‍ രോഗം; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

മഗ്നീഷ്യത്തിന്‍റെ കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍