നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് ബദാം. ഇത് ദിവസവും കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം.
food Mar 19 2026
Author: Ameena Shirin Image Credits:Getty
Malayalam
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ബദാമിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
ശരീരഭാരം നിയന്ത്രിക്കുന്നു
പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഉള്ളതുകൊണ്ട് തന്നെ ബദാം കഴിക്കുമ്പോൾ വയറ് നിറയുകയും വിശപ്പ് ഇല്ലാതാവുകയും ചെയ്യുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു
ബദാമിൽ ഗ്ലൈസമിക് ഇൻഡക്‌സ് കുറവാണ്. ഇത് ദിവസവും കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു
ബദാമിൽ വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യത്തെ പിന്തുണയ്ക്കുകയും നല്ല ചർമ്മം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
തലമുടിയുടെ ആരോഗ്യം
ബദാമിൽ ബയോട്ടിനും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസവും ബദാം കഴിക്കുന്നത് ശീലമാക്കൂ.
Image credits: Getty
Malayalam
പ്രത്യുൽപാദന ആരോഗ്യം
ബദാമിൽ ധാരാളം സിങ്കും സെലീനിയവും അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുൽപാദന ആരോഗ്യത്തെയും ഹോർമോൺ ഉത്പാദനത്തെയും പിന്തുണയ്ക്കുന്നു.
Image credits: Getty
Malayalam
തലച്ചോറിന്റെ പ്രവർത്തനം
തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ഘടകങ്ങൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ബദാം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.