ഉച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഉച്ചഭക്ഷണത്തിന് സാലഡോ സൂപ്പോ കഴിക്കാൻ പലരും ഇഷ്ടപ്പെടുന്നു. എന്നാൽ കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് വീണ്ടും വിശപ്പുണ്ടാക്കും.
തലേദിവസത്തെ ബിരിയാണി കഴിക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ എരിവുള്ള പഴയ ബിരിയാണി കഴിക്കുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കും.
ഈ പാനീയങ്ങൾ നിങ്ങളുടെ വയറ് വേഗത്തിൽ നിറയ്ക്കും. എന്നാൽ ഉച്ചഭക്ഷണത്തിന് ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇതിൽ നിന്നും ലഭിക്കില്ല.
ഉച്ചഭക്ഷണത്തിന് സാൻഡ്‌വിച്ചോ മറ്റ് പാക്ക് ചെയ്ത ഭക്ഷണങ്ങളോ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ഉച്ചയ്ക്ക് നല്ല വിശപ്പുള്ളതുകൊണ്ട് പലരും കൂടുതൽ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കും. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
ഭക്ഷണത്തിന് തൊട്ടുമുമ്പോ ശേഷമോ പഴങ്ങൾ കഴിക്കരുത്. ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
പിസയുടെ ഒരു ചെറിയ കഷ്ണം കഴിച്ചാൽ വയറു നിറഞ്ഞതായി തോന്നും. എന്നാൽ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഇതിൽ നിന്ന് ലഭിക്കില്ല.
എല്ലാ ദിവസവും ഉച്ചയ്ക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, അത് ഒരിക്കലും ഒഴിവാക്കരുത്.
രാത്രിയിൽ ചോറ് ഒഴിവാക്കിയാൽ എന്ത് സംഭവിക്കും?
ചുവന്ന മുന്തിരി സൂപ്പറാണ്, അറിയാം ഏഴ് ആരോഗ്യഗുണങ്ങൾ
കട്ടൻ കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണോ നിങ്ങൾ?
ലെറ്റൂസ് കഴിച്ചാൽ ശരീരഭാരം കുറയുമോ?