Malayalam

ചുവന്ന മുന്തിരി സൂപ്പറാണ്, അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

ചുവന്ന മുന്തിരി സൂപ്പറാണ്, അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

ഗ്ലൈസമിക് സൂചിക കുറവാണ്

ചുവപ്പ് മുന്തിരി പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു മികച്ച ഫലമാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്.

Image credits: Getty
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ചുവപ്പ് മുന്തിരിയിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ചുവന്ന മുന്തിരി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

Image credits: pexels
Malayalam

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയായ ചുവന്ന മുന്തിരി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.

Image credits: social media
Malayalam

ക്യാന്‍സര്‍ സാധ്യത കുറയ്ക്കും

വൃക്കയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും ഇവ സഹായിക്കും.  മുന്തിരി പൊതുവേ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Image credits: Freepik
Malayalam

മലബന്ധം കുറയ്ക്കാനും സഹായിക്കും

ജലാംശം കൂടുതലടങ്ങിയിരിക്കുന്നതിനാലും നാരുകള്‍ ഉള്ളതിനാലും മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം കുറയ്ക്കാനും സഹായിക്കും

Image credits: Freepik
Malayalam

പ്രതിരോധശേഷി കൂട്ടും

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

Image credits: Freepik

കട്ടൻ കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണോ നിങ്ങൾ?

ലെറ്റൂസ് കഴിച്ചാൽ ശരീരഭാരം കുറയുമോ?

ദിവസവും ചീര കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

50 കഴിഞ്ഞ സ്ത്രീകൾ കഴിക്കേണ്ട 7 പവർ ഫുഡുകൾ